ദുരിതബാധിതർക്ക് ആശ്വാസമായി മിഡിൽ ഈസ്റ്റ് പെന്തെക്കോസ്റ്റൽ ചർച്ച് ബഹ്‌റൈൻ

മനാമ: ക്രൈസ്തവ എഴുത്തുപുരയുടെ ദുരിതാശ്വാസ സഹായത്തിൽ ശ്രേദ്ധെയ സംഭാവനകളുമായി ബഹ്‌റൈൻ MEPC. MEPC പ്രസിഡന്റ് പാസ്റ്റർ ജെയ്‌സൺ കുഴിവളയുടെ നേതൃത്വത്തിൽ സഭാ വിശ്വാസികൾ പുതിയ വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങളും പായ്ക്ക് ചെയ്ത് ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ ഏൽപ്പിച്ചു. പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്കായി ക്രൈസ്തവ എഴുത്തുപുരയുടെ പോഷക സംഘടനാ ആയ ‘ശ്രെദ്ധ’ മുഖാന്തരം വിതരണം ചെയ്യപ്പെടുവാൻ ആഗ്രഹിച്ച പദ്ധതിയിൽ ആദിമുതൽ തന്നെ ബഹ്‌റൈൻ MEPC സഭ ശ്രുശൂഷകനും വിശ്വാസികളും അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നു.

ശേഖരിക്കപ്പെട്ട സാധങ്ങൾ കാർഗോ മാർഗം നാട്ടിൽ എത്തിക്കും . തുടർന്ന് നാട്ടിലെ അർഹതപ്പെട്ട വ്യക്തികളെ ഏൽപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും ചേർന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like