ഡൽഹിയിൽ തുടർ ചലനങ്ങൾ

ഡല്‍ഹി: ഇന്നലെ വൈകിട്ട് നാലരയോടെ റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം ഉണ്ടായതിനു പിന്നാലെ ഇന്ന് രാവിലെ ആറരയോടെ വീണ്ടും ഹരിയാനയിലും, ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും ചില ഭാഗങ്ങളിലും റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം അനുഭവപ്പെട്ടു. നാശ നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. തുടർച്ചയായുണ്ടാകുന്ന ഭൂമി കുലുക്കം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like