ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ കൺവൻഷൻ

ദോഹ: ഖത്തറിലെ പെന്തകൊസ്തു സഭകളുടെ സംയുക്ത കൂട്ടായ്മ ആയ ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ന്റെ ആഭിമുഖ്യത്തിൽ അബുഹമൂറിലെ
IDCC അങ്കണത്തിൽ ക്രമീകരിക്കപ്പെടുന്ന പ്രത്യേക ടെന്റിൽ വച്ച് വാർഷിക കൺവെൻഷൻ നവംബർ 28,29,30 തീയതികളിൽ നടത്തപ്പെടും. പ്രസിഡണ്ട് പാസ്റ്റർ കെ.എം. സാംകുട്ടി ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ ദൈവവചനത്തിൽ നിന്നും സംസാരിക്കും. QMPC ഗായകസംഘം സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും.നവംബർ 30നു തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.