ബിബ്ലോസ് 2018 സമാപിച്ചു

ബാംഗ്ലൂർ: ഐ.പി.സി ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ “ബിബ്ലോസ് 2018” മെഗാ ബൈബിൾ ക്വിസ് ഐ.പി.സി കർണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചു നടന്നു. കർണാടകയിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നെത്തിയ 30-ൽ പരം ടീമുകൾ പങ്കെടുത്തിരുന്നു. ഗ്രാന്റ് ഫിനാലെയുടെ അവസാന നിമിഷം വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞിരുന്ന മൽസരത്തിൽ ജോസ്ലിൻ ജോസ് ആൻഡ് ടീം, ഐ.പി.സി ശാലോം കമ്മനഹള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവീൺ സുരേന്ദ്രൻ ആൻഡ് ടീം, ഹെബ്രോൻ ഏജി ഫസ്റ്റ് റണ്ണർ അപ് ആവുകയും ചെയ്തു. ഐപിസി ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലെ ഒരു മെഗാ പ്രോഗ്രാം നടന്നതെന്ന് സംഘാടകർ അറിയിച്ചു .

-ADVERTISEMENT-

-ADVERTISEMENT-

You might also like