പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹായോഗം ഇന്ന് സമാപിക്കും

ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹായോഗത്തിന്റെ സമാപന സമ്മേളനം ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ഇന്ന് വൈകിട്ട് 7:30 നു ആരംഭിക്കും. ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് അധ്യക്ഷൻ ആയിരിക്കുന്ന യോഗത്തിൽ പാസ്റ്റർ ജോൺസൻ ജോസഫ് മുഖ്യ പ്രഭാഷകൻ ആയിരിക്കും. കഴിഞ്ഞ രണ്ടു ദിവസവും വളരെ ശക്തമായി പാസ്റ്റർ അനീഷ് ഏലപ്പാറയിലൂടെ ദൈവത്തിങ്കലേക്കു മടങ്ങുക എന്ന വിഷയത്തെ ആസ്പദമാക്കി അതിശക്തമായുള്ള ദൈവത്തിന്റെ ദൂത് കേൾക്കുവാൻ സാധിച്ചു, ദൈവത്തിന്റെ സാനിധ്യം അനുഭവിച്ചറിയുവാൻ ഇടയായി. സമാപനസമ്മേളനത്തിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like