ലേഖനം:ദൈവകണമോ അതോ കണങ്ങളുടെ ദൈവമോ | റോഷൻ ബെൻസി ജോർജ്

ദൈവകണം ഈ വാക്ക് ഞാൻ ഒരു ഭീതിയോടെയാണ് കേട്ടിരുന്നത്. നാട്ടിൽ ഇതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. 2016 -ൽ ഒരു അധ്യാപിക ഇങ്ങനെ പറയുന്നത് കേട്ടു, “ഹിഗ്സ് ബോസൊണിനെ പറ്റിയുള്ള ഗവേഷണങ്ങൾ തുടരുകയാണ്, ഒരുപക്ഷെ ഗവേഷണത്തിന്റ്റെ ഫലം വന്നാൽ ദൈവം ഉണ്ടോ ഇല്ലയോ എന്നുവരെ തെളിഞ്ഞെക്കും.” പക്ഷെ 2013 -ൽ ഗവേഷണങ്ങളുടെ ഫലം വന്നു എന്നത് പലരും അറിയാതെ പോയ ഒരു കാര്യമാണ്. ഹിഗ്സ് ബോസോൺ അഥവാ ദൈവകണം ഉണ്ടെന്ന് ഗവേഷണത്താൽ തെളിഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ചാണ് ഇന്ന് എഴുതുവാൻ പോകുന്നത്. ദൈവകണം എന്നു പറയുന്ന ഈ ഹിഗ്സ് ബോസൊണിനു ദൈവം ഇല്ലെന്നു തെളിയിക്കാൻ മാത്രം ശക്തിയുണ്ടോ? അതോ ഹിഗ്സ് ബോസോൺ വെരെ എന്തെങ്കിലും ചൂണ്ടിക്കാണിക്കുന്നവോ?

ഹിഗ്സ് ബോസോണിനെക്കുറിച്ച് ആദ്യമായി പ്രവചിച്ചത് 1964-ൽ പീറ്റർ ഹിഗ്സ് എന്ന ഭൗതീക ശാസ്ത്രജ്ഞനായിരുന്നു. 2013-ൽ വർഷങ്ങളുടെ പരീക്ഷണങ്ങൾക്ക് ശേഷം സേർൺ(CERN) ഹിഗ്സ് ബോസോണിന്റ്റെ ആസ്തിത്വം സ്ഥിതീകരിച്ചു. ഭൗതീക ശാസ്ത്രത്തിലെ ഏറ്റവും തലതെറിച്ച ശാഖകളിൽ ഒന്നാണ് ‘ക്വാൺഡം മെക്കാനിക്സ്’. ക്വാൺഡം മെക്കാനിക്സ് പഠനത്തിലൂടെ അണു അഥവാ ആറ്റം –മിന്റ്റെ ഉള്ളിലെ പാർട്ടിക്കിളുകൾ മിക്കതും എതൊക്കെയാണെന്നു മനസ്സിലായിട്ടുണ്ട്. ഇങ്ങനെ ആറ്റം ചിത്രീകരിച്ചു പഠിക്കുന്നതിനെ സ്റ്റാൻടേർഡ് പാർട്ടിക്കിൾ ഫിസിക്സ് എന്നു പറയുന്നു. ഈ സ്റ്റാൻടേർഡ് പാർട്ടിക്കിൾ ഫിസിക്സിലെ ഒരു പാർട്ടിക്കിളാണ് ബോസോൺ. ഇപ്പോ ബോസോൺ എന്താണെന്നു മനസ്സിലായല്ലോ, ഇനി ഹിഗ്സ് ബോസോണിനെക്കുറിച്ച്. ഹിഗ്സ് ബോസോണാണ് എല്ലാ പാർട്ടിക്കിളിനും അതാതിന്റ്റെ ഭാരം അഥവ ‘മാസ്സ്’ കൊടുക്കുന്നതെന്ന് കരുതപ്പെടുന്നു. ഹിഗ്സ് ബോസോൺ പുറപ്പെടുവിക്കുന്ന ഹിഗ്സ് ഫീൾഡിലൂടെ സഞ്ചരിക്കുന്നതിലൂടെയാണ് പ്രോട്ടോണുകൾക്കും ഇലക്ട്രോണുകൾക്കും അതാതിന്റ്റെ ഭാരം കിട്ടുന്നത്. ഹിഗ്സ് ബോസോൺ സൃഷ്ടിക്കപെടാൻ വലിയ ഉർജ്ജം വേണമെന്നതിനാലും, സൃഷ്ടിക്കപ്പെട്ടിട്ടു പെട്ടന്നു തന്നെ നശിച്ചു പോകും എന്നതിനാലുമാണ് ഇതിന്റ്റെ പരീക്ഷണവും സ്ഥിതീകരണവും 1964 തൊട്ട് 2013 വരെ ഇത്ര നീണ്ടുപോയത്.

ഇനി ദൈവത്തിന്റ്റെ കാര്യം; ഇതിനു ഇത്ര പ്രാധാന്യം കിട്ടിയത് ഇതിന്റ്റെ പെരുകൊണ്ടു തന്നെയാണ്, “ദൈവകണം”. ഹിഗ്സ് അല്ല ഈ പേരിട്ടത്. നിരീശ്വരവാദിയായ ഹിഗ്സിനും കൂട്ടർക്കും ദൈവകണം എന്ന പേര് അത്ര ഇഷ്ടമല്ലതാനും. ദൈവകണം എന്ന വാക്ക് പ്രത്യക്ഷപ്പെട്ടത് ഡോ. ലിയോൺ ലെൻഡർമാന്റ്റെ 1992 പുറത്തുവിട്ട ‘ഡി ഗോഡ് പാർട്ടിക്കിൾ’ എന്ന പുസ്തകത്തിൽ നിന്നാണ്. ഈ പുസ്തകം പാർട്ടിക്കിൾ ഫിസിക്സിനെ കുറിച്ചാണ് അല്ലാതെ ദൈവത്തെക്കുറിച്ചല്ല. പക്ഷെ ഈ പേരു വല്ലാതെ പടർന്നുപിടിച്ചു, ചില മീഡിയാകൾ ഇതിനെ ദൈവത്തിനു പകരമാക്കി, ശാസ്ത്രമറിയാത്ത പല ആളുകളും അവർക്കു തന്നെയുമറിയാത്ത കുറെ കമൻന്റ്റുകൾ പറഞ്ഞു, ചില ശാസ്തജ്ഞർ പൊതുജനത്തെ മനപൂർവ്വം തെറ്റിധരിപ്പിച്ചു, നീരിശ്വരവാദികൾ ഇതു ആഘോഷിച്ചു. പക്ഷെ ഈ ആഘോഷങ്ങളൊന്നു വളരെ നീണ്ടുനിന്നില്ല. തങ്ങളുടെ ജോലിയിൽ ആത്മാർത്ഥതയുള്ള ചില ശാസ്ത്രജ്ഞർ ഹിഗ്സ് ബോസോണിനു ദൈവവുമായി ഒരു ബന്ധവുമില്ല എന്നു പുറത്തിവിട്ടത്തൊടെ എകദേശം എല്ലാം കെട്ടടങ്ങി.

post watermark60x60

ഹിഗ്സ് ബോസോൺ, സ്റ്റാൻടേർഡ് പാർട്ടിക്കിൾ ഫിസിക്സിലെ ഒരു പാർട്ടിക്കിൾ മാത്രമാണ്. അല്ലാതെ ബിഗ് ബാങ്ങ് എന്ന ബുള്ളറ്റ് തൊടുത്തുവിട്ട ഒരു തോക്കല്ല. സ്റ്റാൻടേർഡ് പാർട്ടിക്കിൾ ഫിസിക്സ് നമ്മളുടെ ഇപ്പോഴത്തെ പ്രപഞ്ചത്തിന്റ്റെ ചൂടിലെ പ്രാവർത്തികമാകുന്നൊള്ളൂ. പ്രപഞ്ചത്തിന്റ്റെ ചരിത്രത്തിൽ പുറകിലേക്ക് പോകുമ്പോൾ ചൂട് കൂടി കൂടി വരുന്നു. സ്റ്റാൻടേർഡ് പാർട്ടിക്കിൾ ഫിസിക്സിലെ താളടിയാകുന്നു. കൂടെ ഹിഗ്സ് ബോസോണിന്റ്റെ ശക്തിയും. ബിഗ് ബാങ്ങിൽ ഹിഗ്സ് ബോസോണിന് സ്ഥാനമില്ല. ബിഗ് ബാങ്ങ് കഴിഞ്ഞ് സെക്കഡിന്റ്റെ അംശങ്ങൾക്കുളിൽ നടക്കുന്ന ഇൻഫ്ലേഷൻ എന്ന പ്രതിഭാസത്തിലാണ് ഹിഗ്സ് ബോസോണിന് സ്ഥാനമുള്ളത്. ബിഗ് ബാങ്ങ് നടത്തിയത് എന്താണെന്ന് ആർക്കുമറിയില്ല.

ഹിഗ്സ് ബോസോൺ എന്ന ദൈവകണം ദൈവത്തിന് പകരം വെക്കാൻ പറ്റുന്ന ഒന്നല്ലെന്നു ഇപ്പോൾ മനസ്സിലായില്ലെ. അത്രയുമല്ല ദൈവം ഭാരം കൊടുക്കുന്ന ഒന്നാണെന്നു ഇവിടെ ദൈവവിശ്വാസികൾ ആരും പറഞ്ഞില്ലതാനും. ബൈബിൾ പഠിപ്പിക്കുന്നു, ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും(ഉൽപ്പത്തി 1:1), സകലത്തേയും തന്റ്റെ വചനത്തിന്റ്റെ ശക്തിയാൽ വഹിക്കുന്നവനുമാകുന്നു(എബ്രായർ 1:3). അത്രയുമല്ല, ബൈബിളിൽ പറയുന്നു, ദൈവത്തിന്റ്റെ നിത്യശക്തിയും അദൃശ്യ ലക്ഷണങ്ങളും ദൈവത്തിന്റ്റെ സൃഷ്ടികളാൽ വെളിപ്പെട്ടുവരുന്നു(റോമർ 1:20). അതു എങ്ങനെയാണെന്നു നോക്കാം. ഹിഗ്സ് ബോസോൺ എന്ന പാർട്ടിക്കിൾ സകലത്തിനും ഭാരം കൊടുക്കുന്നതാണ്, ദൈവമോ ജീവന്റ്റെയും ജീവിതലക്ഷ്യത്തിന്റ്റെയും ദാതാവാണ്. ഹിഗ്സ് ബോസോൺ ഉണ്ടായിരിന്നെങ്ങിലും അതിനെ കണ്ടുപിടിക്കുവാൻ വളരെ പ്രയാസമായിരുന്നു, അതുപോലെ നമ്മൾ ദൈവസാനിധ്യം അറിഞ്ഞില്ലെങ്കിലും നമ്മുടെ ജീവിതത്തിന്റ്റെ ഒരോ മേഖലകളിലും ദൈവം ഉണ്ട്. ലിയോൺ ലെൻഡർമാനും ഈ കാരണത്താൽ ആയിരിക്കാം ഹിഗ്സ് ബോസോണിന് ദൈവകണം എന്ന പേര് നൽകിയത്.

ദൈവകണം, കണങ്ങളുടെ ദൈവത്തിലേക്ക് നമ്മുടെ ഒരു കണ്ണു തുറക്കട്ടെ. ബൈബിൾ പറയുന്ന ദൈവം പ്രപഞ്ചത്തിന്റ്റെ കൂടെ ഉണ്ടായ് വന്ന ഒരു പേന്തിസ്റ്റ് ദൈവമല്ല, ദൈവം അനന്യനാണ് (യെശയ്യാവ് 48:12). ബൈബിൾ പറയുന്ന ദൈവം പ്രപഞ്ചത്തെ ഉണ്ടാക്കിയിട്ട് ഒളിഞ്ഞിരിക്കുന്നു ഡൈയിസ്റ്റ് ദൈവമല്ല, തന്നെ അന്വേഷിക്കുന്നവരൊടു അടുത്തുവരുന്ന ദൈവമാണ് അവൻ (സെഖർയ്യാവ് 1:3). അവൻ മനുഷ്യനായ് അവതരിക്കുകയും മാനവകുലത്തിന്റ്റെ പാപങ്ങൾക്ക് പരിഹാരമായി ക്രൂശിൽ മരിക്കുകയും ചെയ്തു. ബൈബിൾ പറയുന്നു,

“തന്റ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16)

ഈ ദൈവത്തെ നമുക്ക് അന്വേഷിക്കാം, അവന്റ്റെ മക്കളായ് തീരാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like