ദൈവസഭാ ചാരിറ്റി ഡിപ്പാർട്ടമെന്റ് ഇടുക്കിയിൽ ദുരിതാശ്വാസകിറ്റുകൾ വിതരണം ചെയ്തു.

സന്തോഷ് ഇടക്കര

ഇടുക്കി: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ ചാരിറ്റി ഡിപ്പാർട്മെന്റ് ഹൈറേഞ്ച് സോണലിൽ ഉള്ള ദൈവസഭകളുടെ പ്രവർത്തനമേഖലകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്യുവാൻ ഉള്ള അരി,പഞ്ചസാര,എണ്ണ, ആട്ട, പയറു വർഗ്ഗങ്ങൾ,ഉൾപ്പടെയുള്ള ഭഷണകിറ്റുകൾ,നിത്യോപയോഗ സാധനങ്ങൾ ആയ സോപ്പ്, ടൂത്തുപേസ്റ്റ്,ബ്രഷ്, ശുചീകരണ പ്രവർത്ത നങ്ങൾക്ക് ആവശ്യമായ സോപ്പ്, ലോഷൻ,ഡിറ്റർജന്റ്സ്,കുട്ടികളുടെ ഭക്ഷണസാധനങ്ങൾ എന്നിവ വിതരണം ചെയ്തു. മുളക്കുഴയിൽ നിന്നും ഓഗസ്റ്റ് 30നു കട്ടപ്പന ചർച്ച് ഓഫ് ഗോഡ് ഹാളിൽ എത്തിച്ച സാധനസാമഗ്രികൾ സോണലിലെ ഡിസ്ട്രിക്ട് പാസ്റ്റർമാരുടെ സഹകരണത്തോടെ ദുരിത പ്രദേശങ്ങളിൽ എത്തിച്ചു. ചാരിറ്റി ബോർഡ് പ്രസിഡന്റ് പാസ്റ്റർ ഷിജു മത്തായി, സെക്രട്ടറി ബ്രദർ സജി കുമ്മാട്ടിയിൽ, ചാരിറ്റി ബോർഡ് അംഗങ്ങൾ എന്നിവർ മേൽനോട്ടം വഹിച്ച പ്രവർത്തനത്തിൽ ഡിസ്ട്രിക്ട് പാസ്‌റ്റർമാരായ പാസ്റ്റർ ഷാജി ഇടുക്കി,പാസ്റ്റർ റെജി കുര്യൻ,പാസ്റ്റർ ടി.പി.മാത്യു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.