മ്യാന്മറില്‍ അണക്കെട്ട് തകര്‍ന്നു; നിരവധി നഗരങ്ങളും 85 ഗ്രാമങ്ങളും വെളളത്തിനടിയിലായി

നൈപൈഡോ: മ്യാന്മറിലെ പ്രധാന അണക്കെട്ടായ സ്വര്‍ ക്രിക് അണക്കെട്ട് തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. പതിനായിരക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. കുത്തിയൊഴുകിയ വെളളത്തില്‍ പ്രധാന ദേശീയപാതകളിലൊന്ന് തകര്‍ന്നു.

post watermark60x60

ലാവോസില്‍ ഹൈഡ്രോഇലക്ട്രിക് അണക്കെട്ട് തകര്‍ന്ന ദുരന്തത്തിന് പിന്നാലെയുണ്ടായ ഈ അപകടം ദക്ഷിണപൂര്‍വേഷ്യയിലെ കാലാവസ്ഥ വ്യതിയാനത്തിലും ഭൗമാന്തര്‍ ഭാഗത്തെ വ്യതിയാനങ്ങളിലും കൂടുതല്‍ പഠനം ആവശ്യപ്പെടുതാണ്.

Download Our Android App | iOS App

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വര്‍, യദാഷെ എന്നീ നഗരങ്ങള്‍ വെളളത്തിനടിയിലായി. മ്യാന്മറിലെ മധ്യഭാഗത്തുളളതാണ് ഈ അണക്കെട്ട്. ഇന്നലെയാണ് അണക്കെട്ട് തകര്‍ന്നത്. ഇന്ന് വെളളം ഇറങ്ങിത്തുടര്‍ന്നിട്ടുണ്ട്. 63000 പേര്‍ ഭവനരഹിതരായി മാറിയെന്നാണ് കണക്ക്.

അതേസമയം മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകള്‍ വ്യക്തമല്ല. രാജ്യതലസ്ഥാനത്തേക്കുളള പ്രധാന പാതകളെല്ലാം വെളളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോയിട്ടുണ്ട്.

സ്പില്‍വേയിലുണ്ടായ തകരാറ് മൂലമാണ് അണക്കെട്ട് തകര്‍ന്നതെന്നാണ് വിശദീകരണം. 216350 ഏക്കറോളം പരന്നുകിടക്കുന്നതാണ് അണക്കെട്ടിന്റെ ജലസംഭരണി. അണക്കെട്ടിന് വെളളം താങ്ങാനുളള ശേഷിയില്ലെന്ന് ജനങ്ങള്‍ പരാതിപ്പെട്ടിട്ടും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ജലനിരപ്പ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

-ADVERTISEMENT-

You might also like