മൗണ്ട് സീയോൻ കൗൺസിലിങ് സെന്റർ (MZCC) പ്രവർത്തനം ആരംഭിച്ചു

മുളക്കുഴ: ദൈവസഭാ ആസ്‌ഥാനമായ സീയോൻ കുന്നിൽ മൗണ്ട് സീയോൻ കൗൺസിലിങ് സെന്റർ (MZCC) പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന MZCC എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ മുളക്കുഴ സീയോൻ കുന്നിൽ പ്രവർത്തിക്കുന്നു. പ്രീ മാരിറ്റൽ കൗൺസിലിങ്, ഫാമിലി/ പേഴ്സണൽ കൗൺസിലിങ്, കരിയർ ഗൈഡൻസ്, സൈക്കോമെട്രിക് ടെസ്റ്റിംഗ്, സൈക്കോതെറാപ്പി, ഇന്റെർവെൻഷൻ പ്രോഗ്രാം എന്നിവ കൊണ്ട് സമ്പുഷ്‌ടം ആയ കൗൺസിലിങ് സെന്റർ സമൂഹത്തിനു മുതൽക്കൂട്ട് ആകും എന്നതിൽ സംശയം ഇല്ല.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസിന്റെ നേതൃത്വത്തിൽ ദൈവ സഭയുടെ പ്രവർത്തന വിപുലീകരണം എല്ലാ മേഖലകളിലേക്കും സുശക്തം വളർന്നുകൊണ്ടിരിക്കുന്നു. സഭയുടെ സാമൂഹിക പ്രതിബദ്ധതയിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടു പ്രവർത്തിക്കുന്ന ശാഖയാണ് സ്റ്റേറ്റ് കൗൺസിലിങ് ഡിപ്പാർട്മെന്റ്. ഡയറക്റ്റർ പാസ്റ്റർ എബി ടി ജോയ് സെക്രട്ടറി പാസ്റ്റർ അലക്‌സാണ്ടർ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാസമ്പന്നരും അഭിഷക്തരും അടങ്ങിയ ഒരു കൗൺസിലിംഗ് ടീം പ്രവർത്തിച്ചു വരുന്നു.
സന്ദർശനത്തിനു ബന്ധപെടുക : സുവി. റൂബിൾ ജോസഫ് +91 99472 777 56 / mzcounsellingcentre@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.