ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ ഒർലാന്റോയിൽ

നിബു വെള്ളവന്താനം

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ 18 മത്  വാർഷിക കൺവൻഷൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടും. 31ന് വെള്ളിയാഴ്ച വൈകിട്ട് 7ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. “മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം.  റവ.ഡോ സാബു വർഗീസ് ( ഹൂസ്റ്റൺ), സിസ്റ്റർ സൂസൻ ജേക്കബ് ( ടൊറന്റോ ) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച പകൽ 10 മുതൽ 1 വരെ സഹോദരി സമ്മേളനവും 2 മുതൽ 5 വരെ സണ്ടേസ്ക്കൂൾ – പി.വൈ.പി.എ സമ്മേളനവും നടക്കും.
post watermark60x60
ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത സഭാ ആരാധനയിൽ പാസ്റ്റർ ജേക്കബ് മാത്യു തിരുവചന സന്ദേശം നൽകും. ഐ.പി.സി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് കോശി വിശുദ്ധ തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

പാസ്റ്റർ മാത്യു ജോസഫ് (പ്രസിഡന്റ് ), പാസ്റ്റർ വി.പി.ജോസ് (സെക്രട്ടറി), ബ്രദർ ചാക്കോ സ്റ്റീഫൻ (ജോ. സെക്രട്ടറി), ബ്രദർ സജിമോൻ മാത്യു (ട്രഷറാർ) എന്നിവരാണ് റീജിയൻ ഭാരവാഹികൾ.

-ADVERTISEMENT-

You might also like