പേര് അന്വർത്ഥമാക്കി ബെഥേൽ എ.ജി. ബാംഗ്ലൂർ

ബാംഗ്ലൂർ: ദൈവസാനിധ്യം ലോകത്തിനു വ്യത്യസ്തമായ രീതികളിൽ ആണ് പ്രദർശിപ്പിക്കപെടുന്നത്. ദൈവപുത്രനായ ക്രിസ്തു വാക്കിലും പ്രവർത്തിയിലും പിതാവിനെയും അവിടുത്തെ നിത്യസ്നേഹത്തെയും ലോകത്തിനു വെളിപ്പെടുത്തി. കാണാതെ പോയ അജഗണത്തെ പോലെ തെറ്റിയലഞ്ഞ മാനവ സമൂഹത്തിനു വേണ്ടി ഏകജാതനായ പുത്രനെ ദിവ്യബലി ആക്കാൻ തയാറായ മഹൽ സ്നേഹം! വിജനതയിൽ വെളിപ്പെട്ടുവന്ന സ്നേഹകാരുണ്യവാനായ ദൈവത്തിന്റെ സാനിധ്യം ഉള്ള ആ സ്‌ഥലത്തിനു ഭക്തനായ യാക്കോബ് ബെഥേൽഎന്ന് പേര് വിളിച്ചു.

ആ പേരിനെ അന്വർത്ഥം ആക്കികൊണ്ടു ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കു പ്രത്യാശയുടെ വെളിച്ചമായി ബാംഗ്ലൂർ ബെഥേൽ എ.ജി സഭ. നാല് ഘട്ടങ്ങളിൽ ആയി ഏകദേശം 30 ടൺ ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും സഭയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018 ആഗസ്ത് മാസം 21, 25 ദിവസങ്ങളിൽ ആയി ഏകദേശം 13 ടൺ അവശ്യവസ്തുക്കൾ കേരളത്തിൽ എത്തിച്ചു അർഹരായവരെ കണ്ടെത്തി അത് ഉത്തരവാദിത്വത്തോടെ ദൈവസ്നേഹത്തിൽ കൈമാറുകയുണ്ടായി.
അതോടൊപ്പം ചില സന്നദ്ധസംഘടനകളുമായി സാമ്പത്തികമായ സഹകരണവും സഭ ചെയ്തുവരുന്നു .ദൈവ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന സീനിയർ പാസ്റ്റർ എം.എ. വർഗീസ്ന്റെ നേതൃത്വത്തിൽ നടക്കുന്ന അനുഗ്രഹിക്കപ്പെട്ട സഭയാണ് ബെഥേൽ എ.ജി. ബാംഗ്ലൂർ. 1983 ഡിസംബർ മാസം ദൈവ നിയോഗപ്രകാരം ദൈവഭൃത്യൻ ഏറ്റെടുത്ത ദർശനം ഇന്ന് ക്രൈസ്തവ കൈരളിക്കു അഭിമാനം ആയി എടുത്തുപറയത്തക്ക നിലവാരത്തിൽ ദൈവം സഭയുടെ അതിരുകളെ വിശാലപ്പെടുത്തി. ബെഥേൽ എജി സഭയുടെ ദൈവസ്നേഹത്തിൽ ഊന്നിയ ആതുര പ്രവർത്തനങ്ങൾക്കു ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.