ദുരിതം അനുഭവിക്കുന്നവരോടൊപ്പം കൈത്താങ്ങായി ഐപിസി റാന്നി ഈസ്റ്റ് സെന്ററും സെന്റർ പിവൈപിഎയും

ജോസി പ്ലാതാനത്ത്

റാന്നി : പ്രളയം ഉണ്ടായ ആദ്യ ദിവസം മുതൽ റാന്നി സെന്റർ ശുശ്രൂഷകനും കർതൃദാസന്മാരും പിവൈപിഎ പ്രവർത്തകരും പ്രവർത്തന മേഖലയിൽ ഉണ്ടായിരുന്നു. നിരവധി ദുരിതം അനുഭവിക്കുന്ന ഭവനങ്ങളിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു മേത്രയുടെ നിർദ്ദേശപ്രകാരം ഒരു ടീമായി വീടുകൾ വിർത്തി ആക്കുന്നതിനും താമസം പുനരാരംഭിക്കുന്നതിനും പരിശ്രമങ്ങളിൽ ഏർപ്പെട്ടു .തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിൽ ഇപ്പോൾ ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു പ്രളയദുരിതം അനുഭവിക്കുന്നവർക്ക് മാത്രം അവരുടെ കരങ്ങളിൽ സഹായം എത്തുക എന്നുള്ളത് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ആയിരുന്നു.അതിനാൽ പ്രളയക്കെടുതി അനുഭവിക്കുന്ന അവരുടെയടുത്ത് നേരിട്ടെത്തി സഹായം നൽകുവാൻ സാധിച്ചു. മാത്രമല്ല ജാതിമത ഭേദമന്യേ ഞങ്ങൾ സഹായം എത്തിക്കാൻ പരിശ്രമിച്ചു. എല്ലാ വിതരണ പ്രവർത്തന മേഖലയിലും സെന്റർ ശുശ്രൂഷകൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ദുരിതം അനുഭവിക്കുന്ന വിവിധ ഇടങ്ങളിൽ വിശേഷാൽ അരയാഞ്ഞിലിമൺ , ചൂരക്കുഴി , അയിത്തല , കീക്കൊഴൂർ എന്നിവിടങ്ങളിൽ പൊതിച്ചോറ് , കുടാതെ ഒരു കുടുംബത്തിനു ആവശ്യം ആയ ഭക്ഷണ സാധനങ്ങൾ (അരി അനുബന്ധ സാധനങ്ങൾ ) തലയിണ, പായ് , വസ്ത്രങ്ങൾ ഇങ്ങനെ നിരവധി സഹായങ്ങൾ എത്തിക്കുവാൻ ദൈവകൃപയാൽ ഞങ്ങൾക്ക് ഇടയായി. ഇതിന് പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം ഈ പ്രവർത്തനങ്ങൾക്ക് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു മേത്ര സെക്രട്ടറി പാസ്റ്റർ ബെൻസൻ തോമസ് പിവൈപിഎ കൺവീനർ പാസ്റ്റർ ജെയിംസ്കുട്ടി വി എസും കൂടാതെ പാസ്റ്റർമാരായ ഷോജൻ വി ഡാനിയേൽ, റ്റി റ്റി എബ്രഹാം , ഗോഡ്ലി സി ഉതുപ്പ്,ബ്രദർ.സാംകുട്ടി പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ഷിജു തോമസ് ,സെക്രട്ടറി ജോസി പ്ലാതാനത്ത്, ഇവാ. സോനു ജോർജ്, സുബിൻ പാട്ടമ്പലം, റോഷൻ കെ എബ്രഹാം, സന്തോഷ് മെമന എന്നിവർ നേതൃത്വം നൽകിവരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like