ലേഖനം:ആദ്യ മഴയിലേ പ്രളയം | അലക്സ് പൊൻവേലിൽ

ആരംഭങ്ങളുടെ പുസ്തകം എന്നൊരു പേരുകൂടെ വേദപുസ്തകത്തിലേ ആദ്യ പുസ്തകമായ ഉൽപ്പത്തിക്കുണ്ട് മഴ എന്ന പ്രതിഭാസം ആരംഭിക്കുന്നതിനു മുൻപ് ജൈവ സസ്യങ്ങളുടെ നിലനിൽപ്പിന് ആധാരമായ ജലസേചനം എന്ന പ്രക്യതിയുടെ ആവശ്യത്തേ നിറവേറ്റിയിരുന്നത് ഭൂമിയിൽ നിന്നുയരുന്ന മഞ്ഞും, നനപ്പാനായി പുറപ്പെടുവിച്ച നദികളും ആയിരുന്നു, എന്നാൽ പിന്നീട് മഴ എന്ന പ്രതിഭാസം ദൈവകോപത്തിന്റെ അകമ്പടിയോടെ സംഹാരത്തിനായാണ് രംഗപ്രവേശം ചെയ്യുന്നത് ഇങ്ങനേ ഭൂമിയിൽ ഉണ്ടായ ആദ്യത്തേ പ്രളയവും ഈ പുസ്തകം വെളിപ്പെടുത്തുന്നു, ആകാശത്തിൻ കീഴിൽ നിന്ന് ജീവശ്വാസമുള്ള സർവ്വ ജഡത്തേയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും, ഭൂമിയിൽ ഉള്ളതൊക്കേയും ഞാൻ നശിപ്പിക്കും എന്നതായിരുന്നു സ്ര്യഷ്ടാവിന്റെ നിശ്വാസം, വാക്കുകൊണ്ട് ഉരുവാക്കിയ ഭൂമിയേയും തനി സ്വരൂപത്തിലും സാദ്ര്യശ്യത്തിലും മകുടമായി സ്ര്യഷ്ടിച്ച സകലത്തിന്മേലും വാഴുവാൻ കൽപ്പിച്ചാക്കിയ മനുഷ്യരേ തന്നേ നശിപ്പിക്കുകയോ ?? അതിനു സ്ര്യഷ്ടാവേ പ്രേരിപ്പിച്ചത് എന്തായിരിക്കും, സഹസ്രായുസ്സോടെ വാഴുവാൻ കൽപ്പിച്ചാക്കിയ ആദി മനുഷ്യനായ ആ‍ദാം 930 ൽ അവസാനിക്കുന്നു ഈ ദൈവീക പദ്ധതിയേ ഉപേക്ഷിക്കാതെ സഹസ്രാബ്ദയുഗത്തിൽ ജീവിപ്പിക്കുന്ന ഒടുക്കത്തേ ആദാമായ ക്രിസ്തുവിലൂടെ ഇത് വീണ്ടും ആവർത്തിക്കും, ആയുസ്സ് തികയാത്ത വ്യദ്ധൻ ഇല്ലാത്തതും നൂറുവയസ്സുള്ള ബാലനും, വ്യക്ഷത്തിന്റെ ആയുസ്സുപോലെ ജനത്തിന്റെ ആയുസ്സും എന്നുള്ളത് തിരുവചന സത്യം (യെശ്ശയ്യാവ് 65 :20,22) .
മനുഷ്യൻ പെരുകി തുടങ്ങിയതോടൊപ്പം അവന്റെ ഹ്യദയവിചാരങ്ങളിലേ നിരൂപണങ്ങളും ദോഷമായി പെരുകി തുടങ്ങി, ആദി മനുഷ്യനായ ആദാമിനേപ്പോലെ കൽപ്പനകൾ നിലനിൽക്കേ ദോഷങ്ങളോട് ഒരു ചായ്‌വ് നമുക്കില്ലേ ഇന്നും അതു തന്നെയല്ലേ തുടരുന്നത്, തിന്നുന്ന നാളിൽ മരിക്കും എന്നുള്ളത് ഏറ്റെടുത്ത ജനം പാപം ആകുന്ന കനി തിന്ന് മരണം ആകുന്ന ശിക്ഷ തങ്ങൾക്കായി ചരതിച്ചു വെച്ചു, ദൈവശിക്ഷയുടെ ഈ ഓർമ്മപ്പെടുത്തൽ ഒപ്പം നടന്ന ഏറെ പ്രീയനായ ഹാനോക്കിന്റെ മകനിലൂടെ ദൈവം വെളിപ്പെടുത്തി തന്റെ 65ആം വയസ്സിൽ ജനിച്ച “മെഥൂ ശലേഹി ”ലൂടെ മെഥ് എന്ന എബ്രായ പദം മരണത്തെ കുറിക്കുന്നു, ശലേഹ് എന്നപദം പൊട്ടി പുറപ്പെടുക എന്നും മരണം പ്രളയമായ് പൊട്ടി പൂറപ്പെടുന്നതിന്റെ സൂചന ആ പേരിലൂടെ ദൈവം ലോകത്തിനു വെളിപ്പെടുത്തിയിരുന്നു, ഓരോ തവണ ഹാനോക്ക് മെഥുശലേഹ് എന്ന് വിളിക്കുമ്പോഴും ആ സുചന ലോകത്തോട് വിളിച്ചു പറയുക ആയിരുന്നു ഇവന്റെ മരണത്തോട് പ്രളയം പുറപ്പെടും എന്ന് , ദുഷ്ടത പെരുകിയ ലോകത്ത് ഇനി നിൽക്കേണ്ട എന്നു കരുതിയാവാം 300 വർഷം ഒപ്പം നടന്ന ഏറെ പ്രീയനായ ഹാനോക്കിനെ ദൈവം കൂടെ കൂട്ടിയത് , പാപം തലക്കുപിടിച്ച ഈ ജനം എങ്ങനെ ഈ അപകട സൂചനകൾ തിരിച്ചറിയാൻ.ദൈവ ഹ്യദയത്തേ വേദനിപ്പിച്ച് ഈ ജനം പാപങ്ങളിൽ തന്നെ പ്രയാണം തുടർന്നു , ഒടുവിൽ മെഥുശലേഹ് ദീർഘായുസ്സുള്ളവനായി (969 ) ൽ മരിച്ചു ഇന്നും തന്റെ ജനത്തോട് കാണിക്കുന്നതുപോലെ വീണ്ടും വീണ്ടും അവസ്സരങ്ങൾ നൽകി ഒടുവിലത്തേ പ്രതീക്ഷപോലെ നോഹയും (ദൈവം ശപിച്ച ഭൂമിയിൽ ആശ്വാസമായി) ഭക്തികെട്ടവർക്കായ് ഒരവസരം കൂടി, ക്യപ ലഭിച്ചവനായ് നൊഹയുടെ രംഗപ്രവേശം ദീർഘക്ഷമയുള്ളവനായ ദൈവം നോഹയിലൂടെ വീ‍ണ്ടും ഒരവസ്സരം നൽകുന്നു, എബ്രായലേഖകന്റെ ഭാഷയിൽ നോഹ അതുവരെ കാണാത്തവയേ കുറിച്ച് അരുളപ്പാടുണ്ടായിട്ട് മഴ എന്തെന്നറിയാത്തൊരു കാലത്ത് ചോദ്യം ചെയ്യാതെ, അന്വഷണം നടത്താതെ, ഭക്തിയൊടെ ഒരു പെട്ടകം തീർത്തു അതു ദൈവഹ്യദയപ്രകാരം വിശാലമായിരുന്നു നോഹയിലൂടെ വെളിപ്പെട്ട ദൈവ വാക്കിൽ വിശ്വസിച്ച് രക്ഷതേടി എത്തിയവരേ എല്ലാം സ്വീകരിപ്പാൻ വിശാലമായി തന്നേ.
ദൈവകോപ പ്രളയത്തിൽ ആരെയും നശിപ്പിക്കരുത് എന്ന് കരുതി ദീർഘക്ഷമയോടെ ദൈവം ഇന്നും കാത്തിരിക്കുന്നു, കേവലം ശാരീരികവും, മാനസ്സീകവുമായ ചിന്തകളേ താ‍ലോലിക്കുന്ന നോഹയുടെ കാലത്തേ പ്പോലെ ഭൌമവാദികളായി വർത്തിക്കുന്നവർ (ലൂക്കോസ് 17 : 26,27) ആത്മാവാകുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നുണ്ടോ എന്ന് കാത്തുകൊണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.