കുഞ്ഞുങ്ങൾക്ക് ആശ്വാസമേകി സിനിമാ താരങ്ങൾ ; ഒപ്പം ക്രൈസ്തവ എഴുത്തുപുരയും

തിരുവല്ല: ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിനായി നടത്തുന്ന പ്രത്യേക പരിപാടി തിരുവല്ലയിൽ നടന്നു. ചലച്ചിത്ര പ്രവർത്തകരും ഗവൺമെന്റ് പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ ‘ക്രൈസ്തവ എഴുത്തുപുര’യുടെ സാമൂഹ്യസേവന വിഭാഗമായ ‘ശ്രദ്ധ’ പങ്കാളികളായി. ‘ശ്രദ്ധ’ ഡയറക്ടർ ഡോ. പീറ്റർ ജോയി, കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസ്, ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട്, ജിബിൻ ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നല്കി.

ചലച്ചിത്ര നടിമാരായ പാർവ്വതി, റീമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ തുടങ്ങിയവർ പങ്കെടുത്തു. ശക്തമായ പ്രളയത്തിൽ കുട്ടികളുടെ മനസ്സിനേറ്റ ആഘാതങ്ങളും മുറിവുകളും മായിച്ചു കളയുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ വിഭാവനം ചെയ്ത ഈ പരിപാടി ഏറെ ഫലവത്താണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like