ഐ.പി.സി. ബാംഗ്ലൂർ സെന്റർ വൺ വാർഷിക കൺവൻഷൻ

ബാം​ഗ്ലൂർ: ഐ.പി.സി. ബാം​ഗ്ലൂർ വൺ സെന്റർ വാർഷിക കൺവൻഷൻ സെപ്തംബർ 27 മുതൽ 30 വരെ ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചു നടത്തപ്പെടും. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ.വര്ഗീസ് ഫിലിപ്പ് ഉ​ദ്ഘാടനം ചെയ്യുന്ന പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ആമോസ് സിം​ഗ് എന്നിവർ വചനം ശുശ്രൂഷിക്കും. ഡിസ്ട്രിക്ട് ക്വയർ ​ഗാനങ്ങളാലപിക്കും. ഉപവാസപ്രാർത്ഥന, സോദരി സമാജം, സണ്ടേസ്കൂൾ-പി.വൈ.പി.എ. വാർഷികം എന്നിവ പകൽ മീറ്റിം​ഗുകളിൽ നടക്കും. 30-ാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ വാർഷിക കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.