അനുസ്മരണം:ടി.പി.എം.ചീഫ് പാസ്റ്റർ എൻ സ്റ്റീഫൻ സഭക്ക് വിശ്വസ്ത ഇടയനും, പിതാവും

ജെറിൻ ജോർജ് ജേക്കബ്

വിശ്വസ്ത സേവകൻ, പിതാവ്, ഇടയൻ

ചെന്നൈ: 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്നതും ഇന്ത്യയിലെ പ്രധാന പെന്തക്കോസ്ത് സമൂഹങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 13 മത് ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ എൻ സ്റ്റീഫൻ നിത്യതയിൽ ചേർക്കപ്പെട്ടു.


2018 ആഗസ്റ്റ് 23 വ്യാഴാഴ്ച രാവിലെ 1:30 (ലണ്ടൻ സമയം) 7 ന് (ഇന്ത്യൻ സമയം) തന്റെ ഓട്ടം വിജയകരമായി തികച്ച് ലണ്ടനിലെ ബ്രിസ്റ്റോൺ ഫെയ്‌ത്ത്‌ ഹോമിൽ വെച്ച് ആത്മാവിൽ നിറഞ്ഞുകൊണ്ട് കർത്താവിനോടു ചേർന്നു. കൺവൻഷൻ പ്രസംഗകനായി വിദേശ പര്യടനാതിലയിരുന്നു അദ്ദേഹം ആഫ്രിക്കയിൽ വെച്ച് രോഗബാധിതനാക്കുക യും തുടർന്നും താൻ ക്ഷിണിതനായിരുന്നു. ഫ്രാൻസിലെ കൺവൻഷനിൽ പ്രസംഗിക്കുകയും ഇന്ന് മുതൽ ആരംഭിക്കുന്ന ലണ്ടൻ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. 2015 ജൂലൈയിൽ പാസ്റ്റർ വെസ്ലി പീറ്ററിന്റെ നിര്യാണത്തെ തുടർന്ന് ആണ് ചീഫ് പാസ്റ്റർ ആയി ചുമതലയേറ്റത്. മധുര സ്വദേശിയാണ് പാസ്റ്റർ എൻ സ്റ്റീഫൻ. സംസ്കാരം പിന്നീട് ചെന്നൈ സഭ ആസ്ഥാനത്ത് നടക്കും.

സത്യത്തെയും നീതിയെയും സ്നേഹിച്ചു. ദൈവജ്ഞാനി ആയിരുന്നു അദ്ദേഹം, ആത്മാവിന്റെ നടത്തിപ്പനുസരിച്ചു സഭയെ നടത്തി. ആത്മാക്കളോടുള്ള തന്റെ സ്നേഹവും കരുതലും എല്ലാവർക്കും തന്നെ പ്രിയങ്കരനാക്കിത്തീർത്തു.
സഭക്ക് ഒരു നടത്തിപ്പുകാരനെ, അപ്പൊസ്തലനെ, ഇടയനെ നഷ്ടമായിരിക്കുന്നു.
“തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപെട്ടവരും വിശ്വസ്തരും” എന്ന വെളി. 17:14 ൽ പറയുന്നതുപോലെ വിളിക്കപെട്ടവൻ തിരഞ്ഞെടുക്കപെട്ടവൻ വിശ്വസ്തൻ എന്ന് തന്നെക്കുറിച്ച് വാസ്തവമായി പറയുവാൻ കഴിയും.

post watermark60x60

1924 ൽ സിലോണിൽ (ശ്രീലങ്ക) മലയാളിയായ പാസ്റ്റർ പോൾ അപ്പോസ്തോലിക്ക പ്രതിഷ്ഠയുടെയും വിശ്വാസ ജീവിതത്തിന്റെയും പുതിയനിയമ സഭയെപ്പറ്റിയുള്ള ദർശനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭയാണ് ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ദി പെന്തെക്കൊസ്ത് മിഷൻ.
1928 മുതൽ ഇന്ത്യയിൽ സഭയുടെ പ്രവർത്തനം ആരംഭിച്ചു.
1984 – ൽ ദി പെന്തെക്കൊസ്ത് മിഷൻ എന്ന് ഇന്ത്യയിൽ പുനർ നാമകരണം ചെയ്തു. ഓരോ രാജ്യത്തും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്.
പാസ്റ്റർ പോളിന് ശേഷം പാസ്റ്റർ ആൽവിൻ ആർ.ഡി ആൽവിസ് (1945 – 62), പാസ്റ്റർ ഫ്രഡി പോൾ (പാസ്റ്റർ പോളിന്റെ മകൻ) (1962 – 73), പാസ്റ്റർ എ.സി തോമസ് (1973 – 76), പാസ്റ്റർ ജേക്കബ് രത്നസിംഗം (1976 – 90), പാസ്റ്റർ വി.ജി ശാമുവേൽ (1990 – 91), പാസ്റ്റർ ഹെൻട്രി ഏണസ്റ്റ് പോൾ (1991 – 94), പാസ്റ്റർ സി.കെ ലാസറസ് (1994 – 99), പാസ്റ്റർ പി.എം തോമസ് (1999 – 01), പാസ്റ്റർ റ്റി.യു തോമസ് (2001 – 06), പാസ്റ്റർ വിൽ‌സൺ ജോസഫ് (2006 – 14), പാസ്റ്റർ വെസ്ലി പീറ്റർ (2014 – 15), പാസ്റ്റർ എൻ സ്റ്റീഫൻ (2015-18) എന്നിവരായിരുന്നു മഹത്വത്തിൽ പ്രവേശിച്ച സഭയുടെ മുൻ ചീഫ് പാസ്റ്റർമാർ.

നിത്യതയിൽ പ്രവേശിച്ച മുൻ ചിഫ് പാസ്റ്റർമാർ ആയ വിൽ‌സൺ ജോസഫ്, വെസ്‌ലി പീറ്റർ എന്നിവരോടൊപ്പം പാസ്റ്റർ എൻ സ്റ്റീഫൻ. (ഫയൽ ചിത്രം )

-ADVERTISEMENT-

-ADVERTISEMENT-

You might also like