നാഷണൽ പ്രയർ കോൺഫ്രൻസിനു ഷാർജയിൽ ഉജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ

ഷാർജാ: പ്രാർത്ഥനയുടെ പ്രാധാന്യത്തെയും ആവശ്യകതെയും വിളിച്ചറിയിച്ചു കൊണ്ട് മൂന്നാമത് നാഷണൽ പ്രയർ കോൺഫ്രൻസ് ഷാർജയിൽ ആരംഭിച്ചു. ഷാർജാ വർഷിപ് സെന്ററിൽ 2018 ആഗസ്റ്റ് 21, 22, 23 തീയതികളിൽ ആണ് പ്രസ്തുത കോൺഫറൻസ് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പ്രാർത്ഥന സംഗമം സീനിയർ പാസ്റ്റർ ജോസ് വേങ്ങൂർ ആധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ പാസ്റ്റർ ജയലാൽ നേതൃത്വം നൽകുന്ന നാഷണൽ പ്രയർ കോൺഫറൻസ് ക്വയർ ആരാധനക്ക് നേതൃത്വം നൽകി . തുടർന്ന് കോൺഫറൻസിൽ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടവരെ ദൈവ ഭൃത്യന്മാരെ സദസിനു പരിചയപ്പെടുത്തി .
തുടർന്ന് ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രാർത്ഥിച്ചു 2018 കോൺഫറൻസ് ഉത്കാടണം ചെയ്തു.
ദൈവത്തിങ്കലേക്കു വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിന്റെ ആവശ്യകത തന്റെ ഉൽഘാടന പ്രസംഗത്തിൽ താൻ എടുത്തു പറയുക ഉണ്ടായി. ശേഷമായി പാസ്റ്റർ രാജേഷ് ഏലപ്പാറ ചുരുങ്ങിയ സമയം കൊണ്ട് പ്രാർത്ഥനക്കു നിയോഗിക്കപെട്ടവരെ പ്രാർത്ഥനയുടെ തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ക്രിസ്തുവിനെ സദസിനു മുൻപിൽ വെളിപ്പെടുത്തിയത് വളരെ ഉത്തേജകം ആയിരുന്നു.
ക്രൈസ്തവ കൈരളിക്കു എന്നും അഭിമതൻ ആയ സുപ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകുകയുണ്ടായി. ആമോസ് 4 : 6 ആധാരമാക്കി “ഇനിയും നിങ്ങൾ എങ്കലേക്കു തിരിയുന്നില്ലയോ” എന്ന ആനുകാലിക പ്രസക്തമായ സന്ദേശം തിങ്ങി നിറഞ്ഞ സദസിനു ആത്മീക മുന്നേറ്റത്തിനും മനസാന്തരത്തിനും ഉതകുന്നത് ആയിരുന്നു. സഹോദരൻ ജിബി നയിക്കുന്ന സംഗീത ശുശ്രുഷ വളരെയധികം ആത്മപകർച്ചയുടെ ദിനങ്ങൾ ആക്കി മാറ്റും എന്നതിൽ സംശയം ഇല്ല.


പ്രാർത്ഥനാസംഗമം സീനിയർ പാസ്റ്റർ കെ പി ജോസ് ന്റെ സംഘടനാ മികവും നേതൃപാടവും എടുത്തു പറയേണ്ടതാണ്.
“അവർ എല്ലാവരും ഒന്നാകേണ്ടതിനു” എന്ന ഷാർജാ വർഷിപ് സെന്ററിന്റെ ആപ്ത വാക്യം മെയിൻ ഹാളിൽ അന്വർത്ഥം ആക്കുന്നതായിരുന്നു പ്രാരംഭ ദിവസത്തെ ജന പങ്കാളിത്തം. എല്ലാ മേഖലയിലും സഭാ വ്യത്യാസമെന്യേ വിശ്വാസ സമൂഹത്തിന്റെ സാനിധ്യം പ്രകടം ആയിരുന്നു. വളരെ ക്രമീകൃതവും ആത്മനിയോഗിതവും ആയ സെഷനുകൾ ആണ് തയാറാക്കിയിരിക്കുന്നത്. ആഗസ്റ്റ് 23 നു അവസാനിക്കുന്ന യോഗങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ ജോസ് വേങ്ങൂർ, പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ ജയലാൽ ലോറൻസ് എന്നിവർ വിവിധ സെഷനുകളിൽ ശുശ്രുഷിക്കും. ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് പാസ്റ്റർ ഗ്ലാഡ്‌സൺ വി. കാരോട് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ എന്നിവർ സന്നിഹിതർ ആയിരുന്നു.

ഹാർവെസ്റ് ടീ.വിയും ക്രൈസ്തവ എഴുത്തുപുരയും കോൺഫറൻസ് ലൈവ് വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.