ദുരിതബാധിതർക്കാശ്വസം പകർന്ന് പാസ്റ്റർ വി.എ തമ്പി ദുരിതാശ്വാസ ക്യാമ്പുകളിൽ

മഴക്കെടുതി ബാധിച്ച വിവിധ പ്രദേശങ്ങളിൽ മലയാള പെന്തകോസത് സമൂഹത്തിലെ തന്നെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ വി.എ തമ്പിയും അദ്ദേഹത്തിന്റെ മകൻ ബിജു തമ്പിയും ന്യൂ ഇന്ത്യ സഭയിലെ വിവിധ ശുശ്രൂക്ഷകരോടും വിശ്വസികളോടുമൊപ്പം ദുരിത ബാധിതരെ നേരിട്ട് സന്ദർശിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു.

എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ടു മനസിലാക്കാൻ പ്രായാധിക്യം മറന്നും പാസ്റ്റർ വി.എ തമ്പി എത്തിയത് അഭിനന്ദനാർഹമാണ്. ന്യൂ ഇന്ത്യ സഭയുടെ വിവിധ സഭകളും പുത്രികാ സംഘടനയായ വൈ പി സി എ യും മഴക്കെടുതിയുടെ ഒന്നാം ദിനം മുതൽ സജീവമായ് ദുരിത മുഖത്ത് പ്രവർത്തിക്കുന്നു.

post watermark60x60

ദുരിത ബാധിതരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കൂടുതൽ വിശാലമായ പദ്ധതികൾ വരും ദിവസങ്ങളിൽ സഭയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കാൻ വൈ പി സി എ യ്ക്ക് പദ്ധതിയുണ്ടെന്ന് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ലിജോ ജോസഫ് തടിയൂർ പറഞ്ഞു.

കേരള മെമ്പാടും ദുരിത മനുഭവിക്കുന്നവരെ ആവോളം സഹായിക്കുവാൻ NICOG ദൈവ ദാസൻമാർ ഉൽസാഹം കാണിക്കണമെന്ന് ഇന്ന് പ്രളയക്കെടുതി വിലയിരുത്താൻ ചിങ്ങവനത്ത് കുടിയ സീനിയർ ശുശ്രൂഷകരുടെ യോഗത്തിൽ പാസ്റ്റർ വി.എ തമ്പി ആഹ്വാനം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like