ലേഖനം:ഇത് ഞങ്ങൾ എങ്ങനെ നിങ്ങളോടു പറയാതിരിക്കും. | ബ്ലെസ്സൺ ഡെൽഹി

ദുരിതത്തിലായിരിക്കുന്ന കേരള ജനത്തിനുമുന്പിൽ ഇത് പറയുന്നത് നിങ്ങളെ ക്രിസ്ത്യാനി ആക്കുവാൻ അല്ല. ക്രിസ്ത്യാനികളുടെ എണ്ണം കൂട്ടുവാനും അല്ല.നിങ്ങളുടെ അകൃത്യങ്ങളല്ലോ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ അകറ്റുന്നതു. പെരുകിവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആൾ കൂട്ട കൊലപാതകങ്ങളും ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം ഓമന പേര് വിളിക്കുന്ന കൊച്ചു കേരളത്തിന്റെ മനോഹാരിത മായ്ച്ചുകൊണ്ടിരിക്കുമ്പോൾ, നാം ഒന്ന് തിരിഞ്ഞു നോൽക്കേണ്ടതായുണ്ട്. പ്രിയ സഹോദര സഹോദരി ഇത് ഒരുപക്ഷെ നല്ല സമയമല്ല എങ്കിലും പറയട്ടെ.

അല്ല ഏതവസരത്തിലും ഇത് ഞങ്ങൾക്ക് പറയാതിരിക്കുവാൻ മേല.ജീവനുള്ള ദൈവത്തെ നീ അറിയേണം.വീണ്ടും പറയട്ടെ ദുഖത്തിന്റെ അവസരത്തിലെ നീ ദൈവത്തെ വിളിക്കു എന്നറിയാം അതുകൊണ്ടു ഈ ദുഖത്തിന്റെ അവസ്ഥയിൽ ജീവനുള്ള ദൈവത്തിന്റെ മനസ്സലിവ് ഓർമിപ്പിക്കട്ടെ.
ജീവിച്ചിരുന്നു തന്റെ ഭക്തന്മാർക്ക് ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌.തന്റെ സൃഷ്ടികളുടെ കരച്ചിൽ കേൾക്കുന്ന ഒരു ദൈവമുണ്ട്. നിർദാക്ഷണ്യം മനുഷ്യ ശരീരങ്ങളെ തുണ്ടംതുണ്ടം ആക്കുമ്പോൾ നീ കേൾക്കുവാൻ തുനിയാത്ത കരച്ചിൽ കേൾക്കുന്ന ഒരു ദൈവമുണ്ട്‌.യെശയ്യാ 40:12 തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ?
എന്നാൽ അവന്റെ കോപം ക്ഷണം നേരത്തേക്കേയുള്ളു അവന്റെ പ്രസാദം ജീവപര്യന്തമുള്ളതു.

ഒരു പക്ഷെ ഇന്നത്തെ അവസ്ഥ ഒരു വരുവാനുള്ളതിന്റെ ദൃഷ്ടാന്തം മാത്രമാകാം.എന്തിനു വേണ്ടി നീ ഓടി എന്തിനു വേണ്ടി നീ സഹോദരനെ പകച്ചു എന്തിനുവേണ്ടി നീ ചോര വീഴ്ത്തി.എല്ലാം നിസ്സഹായമാകുന്ന ഒരു കാഴ്ച ഇന്ന് നിന്റെ മുന്പിലുണ്ട്‌.നോഹയുടെ കാലം പോലെ മനുഷ്യപുത്രന്റെ വരവാകും.ഇത് നിന്നെ ക്രിസ്ത്യാനി ആക്കുവാനല്ല നിന്നെ പ്രതി ജീവനുള്ള ദൈവത്തിന്റെ മനസ്സലിവ് ഓര്മിപ്പിക്കുവാനാണ്.

ദൈവത്തിന്റെ സ്വന്തം നാടേ ഇത് നിന്നെ മുടിക്കുവാനല്ല, തളർത്തുവാനല്ല ജീവനുള്ള ദൈവത്തിന്റെ സ്നേഹം ഓര്മിപ്പിക്കുവാൻ നിന്നെ ഒന്ന് ഉണർത്തുക മാത്രമാണ്.വരുവാനുള്ളതിനെ ഓർക്കുമ്പോൾ ഇതെന്ത്?
തീയും ഗന്ധകവും പൊഴിയുന്ന ദിനങ്ങൾ വരുവാനിരിക്കുന്നു
എങ്കിൽ ഇപ്പോൾ നമ്മെ കാണിച്ചിരിക്കുന്നത് ദൈവത്തിന്റെ സ്നേഹമാണ്.
ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള ദൈവത്തിന്റെ സ്നേഹം മാത്രമാകുന്നിതു.
മനം തിരിഞ്ഞു ദൈവത്തിങ്കലേക്കു നോക്കുവാൻ ഒരു അവസരം….
യെശയ്യാ 40:10 ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.

ഭൂമിയെ ന്യായം വിധിക്കുവാൻ അധികാരരാമുള്ള ദൈവത്തിനെ
അറിയുവാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്.അത്യുന്നതന്റെ മനസ്സലിവ് നിങ്ങളെ ഓർമിപ്പിക്കട്ടെ അവൻ കരുണയും ദയയും ദീർഘക്ഷമയും ഉള്ളവൻ തന്നെ
അവൻ എല്ലായ്‌പോഴും ഭല്സിക്കയില്ല എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല.
അറിഞ്ഞ സത്യം ഞങ്ങൾക്ക് പറയാതിരിക്കാനാവില്ല അത് ക്രിസ്ത്യാനി ആക്കുവാനല്ല അതവനുള്ള മഹത്വമാകുന്നു അതാർക്കും മറച്ചു വയ്ക്കാനാവില്ല.
അതാരുടെയും ജീവിതത്തിൽ മറഞ്ഞിരിക്കുകയുമില്ല.
ലോകമനുഷ്യർ ആ സത്യത്തെ മറച്ചുകളയുവാൻ നോക്കുമ്പോൾ അവന്റെ മറ്റു സൃഷ്ടികൾ അത് ഉത്‌ഘോഷിക്കും.

(ലൂക്കോസ് 19:40 അതിന്നു അവൻ: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.)
അതിനുമുന്പിൽ മനുഷ്യന്റെ
അധികാരങ്ങളും അഹന്തകളും നിസ്സഹായകരും നിഷ്ഫലവുമായി പോകുന്നു.
യെശയ്യാ 51:15 തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.
എന്നാൽ ജനമേ ദൈവഹിതം അറിയുമോ,
ലോകസ്ഥാപനത്തിനു മുൻപ്
അവൻ നമ്മെ തിരഞ്ഞെടുത്തതാണ്.
നാം അവനെ തിരയാത്തതിനാൽ
നാം പച്ചപ്പ്‌ കാണുന്ന മേടുകളിൽ അലയുകയാണ്. പച്ചപ്പ്‌ നമ്മുടെ കണ്ണുകളെ അന്ധമാക്കിയിരിക്കുകയാണ്. എന്നാൽ നാം ആയിരിക്കേണ്ടത് ഈ പച്ചപ്പിൽ അല്ല. പച്ചപ്പ്‌ ഉള്ളിടത്തു നിന്റെ വരവവും പ്രതീക്ഷിച്ചിരിക്കുന്ന ശത്രു ഉണ്ട്.
എന്നാൽ നിന്നെ കാത്തു സൂക്ഷിക്കുന്ന ഒരു ഇടയൻ ഉണ്ടെങ്കിൽ ഈ പച്ചപ്പ്‌ നിന്റെ ജീവിതത്തിൽ അനുഗ്രഹത്തിന്റേതാകും.
യെശയ്യാ 40:11 ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. ഒരിടയനുണ്ടെങ്കിൽ പ്രതിസന്ധിയിൽ നീ
ആശ്വസിക്കും.
പ്രതിസന്ധി നിന്റെ ജീവിതത്തിൽ ഒരിടയനിലേക്കു നിന്നെ തിരിക്കാനാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്ത ജനമേ
ഈ കഷ്ടത നിന്നെ തുലയ്ക്കുവാനല്ല
നിന്നെ മുടിക്കുവാനല്ല
നിന്റെ ദൈവത്തെ ഒന്നറിയുവാനാണ്‌. യെഹോവയുടെ വലുതും അതിഭയങ്കരവുമായ ദിവസം കടന്നു വരുന്നു. നോഹയുടെ കാലം പോലെ അത് കടന്നു വരും.അതിനായി ദൈവം നിന്നെ ഒന്ന് ഒരുക്കുകയാണ്.എന്നാൽ നീ ഓടുന്നത് എങ്ങോട്ടു ?
യെഹോവ സിയോനിൽ ശാശ്വതമായ ഒരു പാറ അടിസ്ഥാനമായിട്ടിരിക്കുന്നു.

(റോമർ 9:33 “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.)
ദൈവത്തിന്റെ സ്വന്തം നാടേ
ഉണരുക ഉണരുക ശക്തിയെ ധരിക്കുക. ലോകസ്ഥാപനത്തിനു മുൻപേ ക്രിസ്തുയേശുവിൽ വിളിക്കപെട്ടവനാകുന്നു നീ. ..നിനക്ക് ഒരിടയനുണ്ട്
അവൻ പച്ചയായ പുല്പുറങ്ങളിൽ നിന്നെ കിടത്തും
സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കും നിന്നെ നടത്തും . കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലു നീ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; അവൻ നിന്നോട് കൂടെ ഇരിക്കുന്നുവല്ലോ; അവന്റെ വടിയും കോലും നിന്നെ ആശ്വസിപ്പിക്കും
ഈ വലിയ സന്തോഷം
ഞങ്ങൾ എങ്ങനെ പറയാതിരിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.