ദോഹയിൽ നിന്നും ഇനി തിരുവനന്തപുരത്തിനും ഇൻഡിഗോ പ്രതിദിന ‌സർവീസ്

ദോഹ: ബജറ്റ്എയർലൈൻസായ ഇൻഡിഗോ ഒക്ടോബർ ഒന്നിനു തിരുവനന്തപുരം–ദോഹ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കും. നിലവിൽ ദോഹയിൽനിന്നു കൊച്ചി, കോഴിക്കോട്, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.ദോഹ–തിരുവനന്തപുരം വിമാനം (6ഇ 1728) ദോഹയിൽനിന്നു രാവിലെ 11.35നു പുറപ്പെട്ടു വൈകിട്ട് 6.55നു തിരുവനന്തപുരത്തെത്തും. മടക്ക വിമാനം (6ഇ 1727) തിരുവനന്തപുരത്തുനിന്നു രാത്രി 11.15നു പുറപ്പെട്ട് പുലർച്ചെ 1.40നു ദോഹയിലെത്തും. തിരുവനന്തപുരത്തേക്കു 479 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading