രൂപയുടെ വിലയിടിവിന്റെ മൂല കാരണം ഈ പാസ്റ്റര്‍!

തുര്‍ക്കി അകാരണമായ് തടവിലാക്കിയിരിക്കുന്ന സുവിശേഷ പ്രഘോഷകനെ വിട്ടുതരണം എന്ന ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു വില കൽപ്പിക്കാതിരുന്ന തുര്‍ക്കിക്കെതിരെ അമേരിക്ക തുടങ്ങിവച്ച സാമ്പത്തീക ഉപരോധത്തിന്‍റെ അനന്തരഫലമാണ് ഇന്ത്യന്‍ രൂപയുടെയും  വിലയിടിഞ്ഞു  ഡോളര്‍ വില 70 രൂപ കടന്നത്.   രണ്ടുവര്‍ഷമായി തുര്‍ക്കിയില്‍ തടങ്കലിലുള്ള ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിക്കുന്നത്. തുടര്‍ന്നു തുർക്കിയുടെ കറൻസി മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ കറന്‍സി മൂല്യത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി.

 

2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപെട്ട പാസ്റ്ററിന്റെ മോചനം അമേരിക്കയുടെ അഭിമാന പ്രശ്നമായി ട്രമ്പ്‌ ഏറ്റെടുത്തതോടെ വിഷയം അന്താരാഷ്ട്ര ശ്രദ്ദ നേടി. ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പല തവണ തുര്‍ക്കിയോട്  ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. അമേരിക്കൻ വെെസ് പ്രസിഡന്റ് മെെക്ക് പെൻസും തുർക്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ തീവ്ര ഇസ്ലാം നിലപാടുകള്‍ പിന്തുടരുന്ന തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ട്രംപിന്റെ ആവശ്യത്തെ തളളുകയാണ് ഉണ്ടായത്.

 

എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നേ അന്ത്യശാസനം എന്ന നിലയിൽ ട്രംപ് വീണ്ടും ഉന്നയിച്ച ആവശ്യം തയിബ് എർദോഗൻ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നടപടികളിലേയ്ക്ക് കടന്നത്. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ  സംരക്ഷണത്തിനു വേണ്ടി തങ്ങള്‍  ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്ന് ട്രമ്പ്‌ അധികാരമേറ്റയുടനെ പറഞ്ഞായിരുന്നു. ദശബ്ദങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ സുവിശേഷത്തിനും, സുവിശേഷകര്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു ഭരണകൂടമാണ്‌ ഇപ്പോള്‍ ഭരിക്കുന്നത്‌ എന്നത് ആഗോള ക്രൈസ്തവ സമൂഹത്തിനും ആശ്വസിക്കാന്‍ വകയുള്ള കാര്യമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like