എക്സൽ മിനിസ്ട്രീസിന്റെയും CNI യുടെയും നേതൃതത്തിൽ സഹായവിതരണം നടന്നു

കോഴഞ്ചേരി: ചിൽഡ്രൻസ് നെറ്റ് വർക്ക് ഇന്റർനാഷണലിന്റെയും (CNI) എക്സൽ മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആലപ്പുഴയിലെ മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന 40 ൽ അധികം കുടുംബങ്ങൾക്ക് ചമ്പക്കുളം ശാരോൺ ചർച്ചിൽ വച്ച് സഹായ വിതരണം നടത്തുകയും ദുരിധാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും വസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുകയും ചെയ്തു. ഇങ്ങനെയുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് വഴി നമ്മുടെ ക്രിസ്തീയ പ്രതിബന്ധത ഉറപ്പിക്കുകയാണെന്ന് റവ. തമ്പി മാത്യുവിന്റെ ഓൺലൈൻ സന്ദേശത്തിലൂടെ അറിയിച്ചു. പാ ഹണി, പാ സാംസൺ എന്നിവർ നേതൃത്യം നൽകി. ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ജോബി കെ.സി, ബെൻസൻ വർഗ്ഗീസ്, സുമേഷ് സുകുമാരൻ, പ്രത്യാശ്, എബ്രഹാം പുനലൂർ, നിക്സൺ രാജു, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like