16-മത് ഐ.പി.സി ഫാമിലി കോൺഫറൻസിന് അനുഗ്രഹീതമായ തുടക്കം

ഡാളസ്: വടക്കേ അമേരിക്കയിലെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാംഗങ്ങളുടെ കൂട്ടായ്മവേദിയായ ഫാമിലി കോൺഫ്രൻസിന്റെ പതിനാറാമത് സമ്മേളനത്തിന് നാഷണൽ ചെയർമാൻ പാസ്റ്റർ ബേബി വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അമേരിക്കൻ ഐക്യനാടുകളിലെ എളിയ ആരംഭത്തെ കുറിച്ചും, തുടർന്നുള്ള വളർച്ചയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ഇദ്ദേഹം ഓർമ്മപ്പെടുത്തി. 1973-ൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂയോർക്കിൽ ആദ്യ സഭ ഉടലെടുക്കുകയും, അതേ തുടർന്ന് ഇന്ന് സഭയ്ക്ക് 5 റീജിയണുകളായി അനവധി സഭകൾ ഉണ്ട്. 1998-ൽ ആദ്യകുടുംബ സംഗമം ന്യൂയോർക്കിൽ വെച്ച് നടക്കുകയും കഴിഞ്ഞ കാലങ്ങളിൽ തളരാതെ വിശ്വസ്തതയോടെ നില നിർത്തിയത് ലജ്ജിപ്പിക്കാത്ത ദൈവമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഐ.പി.സി ഈസ്റ്റൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പ്രാരംഭ രാത്രിയിൽ പാസ്റ്റർ ഫിലിപ്പ് പി.തോമസ്, കെ.എ.ജോൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കൺവീനർ ജോൺസൻ വർക്കി സ്വാഗത പ്രസംഗവും, ലോക്കൽ കൺവീനർ പാസ്റ്റർ കെ.വി. തോമസ് സങ്കീർത്തനവും വായിച്ചു.

ആദ്യ ദിനം തന്നെ വിശ്വാസ സമൂഹത്തിന്റെ സജീവ സാന്നിദ്ധ്യം ദൃശ്യമായിരുന്നു. അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി എന്നതാണ് ചിന്താവിഷയം. കുടുംബ സമ്മേളനം ഞായറാഴ്ച അവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.