ക്രൈസ്തവ എഴുത്തുപുര കർണാടക സ്റ്റേറ്റ് ചാപ്റ്റർ ഉത്ഘാടനം ജൂലൈ 29ന്

ബെംഗളൂരു: ചുരുങ്ങിയ കാലം കൊണ്ട് ക്രൈസ്തവ ജനം രണ്ട് കരവും നീട്ടി സ്വീകരിച്ച ക്രൈസ്തവ എഴുത്തുപുരയ്ക്ക് മറ്റൊരു അധ്യായം കുറിക്കുന്നു. ജൂലൈ 15 ന് രൂപീകരിച്ച കർണ്ണാടക ചാപ്റ്ററിന്റെ പ്രവർത്തന ഉത്‌ഘാടനം ജൂലൈ 29 ഞായറാഴ്ച വൈകിട്ട് 6:00 മുതൽ 8:00 വരെ കൊത്തന്നൂർ നസറേത് എ ജി ചർച്ചിൽ നടത്തപ്പെടും. കെ.ഇ കർണാടക സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ ഐസക് തര്യന്റെ അധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് സീനിയർ ശുശ്രുകൻ പാസ്റ്റർ എം ഐ ഈപ്പൻ ഉത്‌ഘാടനം നിർവഹിക്കും.
ഐ പി സി കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വര്ഗീസ് ഫിലിപ്പ് മുഖ്യസന്ദേശം നൽകുകയും ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്‌ ഇവാ. ഫിന്നി കാഞ്ഞങ്ങാട് മുഖ്യ അതിഥിയായും പങ്കെടുക്കും. പ്രശസ്ത ക്രിസ്തീയ ഗായകനും കെ.ഇ കർണാടക സ്റ്റേറ്റ് രക്ഷാധികാരിയുമായ പാസ്റ്റർ.ഭക്ത വത്സലൻ ഗാന ശുശ്രുഷ നിർവഹിക്കും. കൂടാതെ വിവിധ സഭാ ലീഡേഴ്‌സ്, മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവർ, സംഘടനാ മേഖലകളിൽ നേതൃത്വം നൽകുന്നവരും പങ്കെടുക്കും.

ചെറിയ നിലയിൽ തുടക്കം കുറിച്ച ക്രൈസ്തവ എഴുത്തുപുരയ്ക് ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പല രാജ്യങ്ങളിലും പ്രവർത്തങ്ങൾ നടന്നു വരുന്നു. വരും ദിനങ്ങളിൽ കർണ്ണാടകയിലെ നിരവധി ജില്ലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും നടപ്പിലാക്കാൻ പദ്ധതിയും ഉണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.