ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച്, യു.എസ് (റ്റി.പി.എം) രാജ്യാന്തര കണ്‍വൻഷന് അനുഗ്രഹിത സമാപ്തി

പെൻസിൽവാനിയ: നമ്മുടെ ദൈവം വിശുദ്ധിയുടെ ദൈവമാണ്. ലോകമോഹങ്ങളിൽ നിന്നും വേർപാട് ദൈവമക്കൾക്ക്‌ ആവശ്യമാണ്. ദൈവത്തിന്റെ മുൻപിൽ നമ്മുടെ ജീവിതം സ്‌ഫടികം പോലെ സുതാര്യമായിരിക്കണമെന്നു റ്റി.പി.എം ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ പ്രസ്‌താവിച്ചു.
ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കൻ എെക്യനാടുകളിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് രാജ്യാന്തര കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ സഭാപ്രസംഗി 10: 15 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു.
അബ്രഹാമിനെ പോലെ വിശ്വാസമുള്ളവരായിരിക്കണം ദൈവമക്കൾ. ക്രിസ്തുവിന്റെ കല്പനകളെ അനുസരിക്കുന്നവർക്കു മാത്രമേ പുതിയ യെരൂശലേമിലേക്കും സീയോനിലേക്കും പ്രവേശിക്കാൻ സാധിക്കു എന്ന് പാസ്റ്റർ എൻ.സ്റ്റീഫൻ പറഞ്ഞു.


ജൂലൈ 11 മുതൽ 15 വരെ പെൻസിൽവാനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ കോവൽചിക്ക് കൺവൻഷൻ സെന്ററിൽ നടന്ന രാജ്യാന്തര കൺവൻഷന്റെ പ്രാരംഭയോഗം പാസ്റ്റർ ഗേഹൻ (കാനഡ) പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ ഐഡാവേ, പാസ്റ്റർ ഗ്രെഗ് വിൽ‌സൺ, പാസ്റ്റർ കാർലാൻഡ്, പാസ്റ്റർ ഗേഹൻ, പാസ്റ്റർ ജോൺ മൂസാ, പാസ്റ്റർ എബ്രഹാം മാത്യൂ എന്നിവർ രാജ്യാന്തര കൺവൻഷന്റെ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
സംഗീത ശുശ്രൂഷ, അനുഭവസാക്ഷ്യങ്ങൾ, സുവിശേഷ പ്രസംഗം, പൊതുയോഗം, ഉപവാസ പ്രാർത്ഥന, സെമിനാറുകൾ, ദൈവിക രോഗശാന്തി ശുശ്രൂഷ, കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക യോഗങ്ങൾ, ജലസ്നാന ശുശ്രൂഷ, പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷ എന്നിവയും നടന്നു.
യു.എസ്, കാനഡ, മെക്സിക്കൊ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
സമാപനദിന സംയുക്ത വിശുദ്ധ സഭായോഗത്തിൽ ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി, തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഒാട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും നൂറുകണക്കിനു ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
സഭയുടെ ചീഫ് പാസ്റ്റർ എൻ സ്റ്റീഫൻ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ, സഭയുടെ അമേരിക്കൻ എെക്യനാടുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
1924 ൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭയാണ് അമേരിക്കൻ എെക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. സഭയുടെ അമേരിക്കൻ എെക്യനാടുകളുടെ ആസ്ഥാനം ന്യൂ ജേഴ്‌സിയിലാണ്. ഓരോ രാജ്യങ്ങളിലും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്.
സഭയുടെ മറ്റു രാജ്യാന്തര കൺവൻഷനുകൾ കേരളത്തിൽ കൊട്ടാരക്കരയിലും ചെന്നൈയിലെ ഇരുമ്പല്ലിയുരിലും ശ്രീലങ്കയിലെ കൊക്കാവിളയിലും നടക്കുന്നത്.
ഇപ്പോൾ സഭക്ക് 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനമുണ്ട്.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസ്സോസിയേറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവർ സഭക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.