ഇന്ന് രാവിലെ ഉരുൾപൊട്ടൽ സംഭവിച്ച പൂമാലയിൽ പി.വൈ.പി.എയുടെ അടിയന്തിര ഇടപെടൽ

കുമ്പനാട് : തൊടുപുഴ പൂമാലയിൽ ഉരുൾ പൊട്ടലുണ്ടായി രണ്ട് വീടുകൾ നാമാവശേഷമായി, നിരവധി വളർത്തുമൃഗങ്ങൾ ചത്തു. സംസ്ഥാന പി.വൈ.പി.എയുടെ നിർദേശപ്രകാരം പി.വൈ.പി.എ ജനറൽ കോ ഓർഡിനേറ്റർ ഡെന്നിസ് ജോണിന്റെ നേതൃത്വത്തിൽ യുവജന പ്രവർത്തകർ പ്രസ്തുത സ്ഥലം സന്ദർശിച്ച വേണ്ടുന്ന ഭക്ഷണ സാധനങ്ങൾ, മരുന്ന്, പ്രദേശത്തുള്ള ആളുകളെ അടുത്തുള്ള ഐ.പി.സി സഭകളിൽ മാറ്റി പാർപ്പിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഉരുൾ പൊട്ടൽ ഭീഷിണി ഇപ്പോഴും നേരിടുന്ന പ്രസ്തുത പ്രദേശത്തെ പ്രാർത്ഥനയിൽ ഓർക്കുവാനും വേണ്ടുന്ന സഹായസ്തങ്ങൾ നൽകുവാൻ സന്മനസുള്ളവർ സംസ്ഥാന പി.വൈ.പി.എ നേതൃത്വവുമായി ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like