ക്രൈസ്തവ എഴുത്തുപുര ബാംഗ്ളൂർ ചാപ്റ്റർ രൂപീകരിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ഉദ്യാന നഗരിയായ കർണ്ണാടകയിലെ ബാംഗ്ലൂരിൽ ക്രൈസ്തവ എഴുത്തുപുര ചാപ്റ്ററിനു തുടക്കം കുറിച്ചു. ജൂലൈ 15 ന് വൈകിട്ട് 5 മണിയ്ക്ക് പ്രശസ്ത ക്രിസ്തീയ ഗായകനും എഴുത്തുപുര സഹകാരിയുമായ പാസ്റ്റർ ഭക്തവത്സലന്റെ അധ്യക്ഷതയിൽ ഇവാ. ഷിനു തോമസ് കെ. ഇ യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന ആലോചന മീറ്റിംഗിൽ രക്ഷാധികാരിയായി പാസ്റ്റർ ഭക്ത വത്സലനെ തെഞ്ഞെടുത്തു. ക്രിസ്തീയ സംഗീത ശുശ്രുഷയിൽ വളരെ അറിയപ്പെടുന്ന അദ്ദേഹം ആർ ടി നഗർ ചർച്ച് ഓഫ് ഗോഡ് സഭാംഗവും ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് ജനറൽ മിനിസ്റ്ററും ഫെല്ലോഷിപ് ഓഫ് പെന്തെക്കോസ്റ്റൽ ചർച്ചസ് ഇൻ ഇന്ത്യ (പെന്തകോസ്ത്) ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്നു. പ്രസിഡന്റ്‌ ആയി പാസ്റ്റർ ഐസക് തര്യൻ തെരഞ്ഞെടുക്കപ്പെട്ടു.
വേദ അധ്യാപകനും റൺ ഫെല്ലോഷിപ്പ് എ ജി സഭാ ശുശ്രുഷകനുമായ അദ്ദേഹം എക്സൽ മിനിസ്ട്രി കോ- ഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റുമാരായി രണ്ട് പേർ ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്ട് പാസ്റ്ററും ഹോരമാവ് അഗ്ര സഭാ ശുശ്രുഷകനുമായ പാസ്റ്റർ ജെയ്‌മോൻ കെ ബാബു കൂടാതെ കൊത്തന്നൂർ നസറെത് എ ജി സഭാ ശുശ്രുഷകൻ പാസ്റ്റർ റ്റോബി തോമസ് എന്നീവരും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ഇവാ. ഷിനു തോമസ് നിയമിക്കപ്പെട്ടു. പി വൈ പി എ കർണ്ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും, ഐ പി സി ദാസറഹള്ളി സഹ ശുശ്രുഷകനും എക്സൽ മിനിസ്ട്രി കോ ഓർഡിനേറ്ററും ആണ്. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജെസ്സൻ ജോർജ് ബാംഗ്ലൂർ എബനേസർ ഡിഗ്രി കോളേജ് പ്രിൻസിപ്പലും യുവജന പ്രവർത്തകനും ക്രൈസ്തവ എഴുത്തുകാരനുമാണ്. ട്രെഷറാറായി ബ്രദർ ബ്ലെസ്സൻ കെ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ അഡ്മിനിസ്ട്രേറ്ററും, അക്കൗണ്ടന്റായും അദ്ദേഹം പ്രവർത്തിക്കുന്നു. മീഡിയ കൺവീനർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബ്രദർ ജോസ് വലിയകാലയിൽ പ്രിസൺ ഫെല്ലോഷിപ് ഓഫ് ഇന്ത്യ കർണ്ണാടക സ്റ്റേറ്റിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ​ഗ്രാഫിക് ഡിസൈനറും ചർച്ച് ഓഫ് ഗോഡ് സഭാംഗവുമാണ്. ന്യൂസ്‌ കോ ഓർഡിനേറ്റർ ആയി പാസ്റ്റർ സജി നിലമ്പുർ തെരഞ്ഞെടുക്കപ്പെട്ടു. വേദ അധ്യാപകനും കൺവെൻഷൻ പ്രഭാഷകനും ടി സി പാളയ മൗണ്ട് മോറിയ എ ജി സഭയുടെ ശുശ്രുഷകനുമാണ്. വുമൺസ് കോ- ഓർഡിനേറ്റർ ആയി സിസ്റ്റർ മേഴ്‌സി മണി നിയമിതയായി. കർണ്ണാടക യുണൈറ്റഡ് പെന്തകോസ്റ്റൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പ് പ്രസിഡന്റും ഫെയ്ത് സിറ്റി എ ജി ചർച്ച് അംഗവും ആണ്. കൂടാതെ കോ- ഓർഡിനേറ്റേഴ്‌സ് ആയി ഐ പി സി ദേവനഹള്ളി ഫിലാഡൽഫിയ സഭാ ശുശ്രുഷകനും എഴുത്തുകാരനുമായ പാസ്റ്റർ അലക്സ്‌ പൊൻവേലിൽ, ഐ പി സി ഗില്ഗാൽ സഭാംഗവും മദേഴ്‌സ് പ്രയർ മൂവ്മെന്റിന് നേതൃത്വം നൽകുന്ന സിസ്റ്റർ സുനിലാ വര്ഗീസ് എന്നിവരും ചുമതലയേറ്റു.

നിരവധി സുവിശേഷ പ്രവർത്തങ്ങളുടെയും ദൈവ സഭകളുടെയും ആസ്ഥാന കേന്ദ്രമായ ബാംഗ്ളൂരിൽ തുടക്കം കുറിച്ച ഈ കൂട്ടായ്മയിലൂടെ വിശ്വാസികൾ അന്യോന്യം സഹകരിക്കുന്നതിനും സഭകൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിനും ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തങ്ങൾ ഒരു മുതൽക്കൂട്ടായി തീരും. ബാംഗ്‌ളൂരിൽ ക്രൈസ്തവ എഴുത്തുപുരയോടൊപ്പം പ്രവർത്തിക്കുവാൻ താൽപ്പര്യം ഉള്ളവർക്കും ക്രിസ്തീയ വാർത്തകൾ, ലേഖനങ്ങൾ തുടങ്ങി വിവിധ നിലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ പുറം ലോകത്തെ അറിയിക്കുന്നതിനും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. +91 94 49 711840
+91 90 08 204140

-ADVERTISEMENT-

-ADVERTISEMENT-

You might also like