ദൈദിൽ യു.പി.ഫ് സമ്മേളനം നടന്നു

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു.എ.ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ദൈദ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തി. ദുബായ് ചർച്ച് ഫോർ ഓൾ നേഷൻസ് ക്വയർ ഗാനശ്രുശ്രുഷ നിർവ്വഹിച്ചു.

യു.പി.ഫ് സഹകരണത്തോടെ, ദുബായ് ചർച്ച് ഫോർ ഓൾ നേഷൻസ് ഒക്ടോബർ മാസം ഫുജൈറയിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
പാസ്റ്റർ മോനികുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു യു.പി.ഫ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് കെ. ഈപ്പൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പാസ്റ്റർ തോമസുകുട്ടി, പാസ്റ്റർ ഷാജി അലക്സാണ്ടർ, പാസ്റ്റർ രാജേഷ് വക്കം, ഇവാ. ലൗജി, ഇവാ. ജെൻസൺ, ജെസ്സി മോനികുട്ടൻ, ലാലു പോൾ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.