ഒറിസ്സയിലെ കണ്ടമാലില്‍ അറ്റസ്റ്റ് ചെയ്ത നിരപരാധികളായ ക്രൈസ്തവരുടെ മോചനത്തിനായ്‌ ഒപ്പുശേഖരണം നടത്തുന്നു

http://www.release7innocents.com/ എന്ന സൈറ്റില്‍ കൂടി വായനക്കാര്‍ക്ക് ഒപ്പ് രേഖപ്പെടുത്താവുന്നതാണ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‍ ആരോപിച്ച്  കഴിഞ്ഞ പത്തുവര്‍ഷമായി  ജയിലില്‍ അടച്ചിരിക്കന്ന കാണ്ടമാലിലെ നിരപരാധികളായ ഏഴു ക്രൈസ്തവരുടെ ജയിൽ മോചനത്തിനായി നടത്തുന്ന ഒപ്പുശേഖരണം അമ്പതിനായിരം കടന്നു. http://www.release7innocents.com/  എന്ന വെബ്സൈറ്റിലൂടെയാണ് ഒപ്പ് ശേഖരണം നടന്നത് . ആന്റോ അക്കരയാണ് ഒപ്പുശേഖരണം ആരംഭിച്ചത്.

പ്രഥമദൃഷ്ടാ ഇവര്‍ക്കെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ ഇതുവരെ  സാധിച്ചിട്ടില്ലങ്കിലും അകാരണമായ അവരെ ഇപ്പോളും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പ്രീയ വായനക്കാര്‍ ഈ ഉദ്യമത്തില്‍ പങ്കാളികള്‍ ആകാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.