Impact 2018 – Niagara ഒരുക്കങ്ങൾ പൂർത്തിയായി, ക്യാമ്പ് ഇന്ന് മുതൽ

നയാഗര: Canada spiritual Group ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന IMPACT 2018 – Niagara യുടെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 13, 14, 15 തീയതികളിൽ (ഇന്ന് മുതൽ ഞായർ വരെ) നയാഗര വെള്ളച്ചാട്ടത്തിനടുത്തു കാനഡ ബെസ്ററ് വാല്യൂ ഇൻ വെല്ലാൻഡിൽ വെച്ച് നടത്തപ്പെടുന്ന (1030 Niagara St, Welland, ON L3C 1M6) സമ്മർ ക്യാമ്പിൽ ഒണ്ടാരിയോയിലെ വിവിധ പട്ടണങ്ങളായ. ഗ്രെയ്റ്റർ ടോറോണ്ടോ, ഹാമിൽട്ടൺ, നയാഗ്ര, കിച്ച്നർ, ലണ്ടൻ, വിൻഡ്സർ, ബാരി, പീറ്റർബറോ, കിങ്സ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളുടെ ഒരു ആത്മീയ സമ്മേളനമാണിത്.

ഈ വർഷം തെരെഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം “ക്രിസ്തുവിനെ അറിയുകയും നമ്മിലൂടെ അറിയിക്കുകയും” എന്നതാണ് : ജൂലൈ 13 വെള്ളിയാഴ്ച 9 .30 നു ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി ) വിവിധ ക്‌ളാസ്സുകൾ നയിക്കുന്നതായിരിക്കും. പ്രശസ്‌ത ഗായകൻ ലോർഡ്‌സൺ ആന്റണിയും ബെനിസൻ ബേബിയും സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നൽകും.

പവർ ടോക്ക്, കൗൺസിലിംഗ്, Talent Night, ഡിബേറ്റ്, ചോദ്യോത്തര വേദി തുടങ്ങിയവ ഈ ക്യാമ്പിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇതോടൊപ്പം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ജൂനിയർ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്സ് ഫെസ്റ്റിൽ കുട്ടികൾക്കായി വ്യത്യസ്തമായ പ്രോഗ്രാമുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 13 നുo 14 നും വൈ കുന്നേരം 6 മണിക്ക് പൊതു മീറ്റിങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 15 ന് സംയുക്ത ആരാധനയോടു കൂടെ സമ്മർ ക്യാമ്പിനു സമാപനമാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.