മത്സരാർത്ഥികൾക്ക് മികവ് പ്രകടിപ്പിക്കുവാൻ പൂർണ്ണമായ പിന്തുണയോടെ കേരളാ സ്റ്റേറ്റ് പി.വൈ.പി.എ നേതൃത്വം

കുമ്പനാട്: കഴിഞ്ഞ നാളുകളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങൾ പരിഹരിച്ച് താലന്ത് പരിശോധനകൾ തനത് ശൈലിയിൽ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനാവശ്യമായ പരിഷ്കാര നടപടികൾ കൈക്കൊള്ളുവാൻ കഴിഞ്ഞ ദിവസം ചേർന്ന പി.വൈ.പി.എ കേരളാ സ്റ്റേറ്റ് എക്സിക്കുട്ടിവ് യോഗത്തിൽ തീരുമാനമായി.

പുതിയ തീരുമാനങ്ങൾ ഇങ്ങനെയാണ്:

*ചിത്രങ്ങൾക്ക് പൂർണ്ണത ലഭിക്കണമെങ്കിൽ നിറങ്ങൾ ചാലിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.
പെൻസിൽ ഡ്രായിങ് ഇനി കളർ ചിത്രരചനാ മത്സരങ്ങൾ ആയിരിക്കും. (മീഡിയം പിന്നീട് അറിയിക്കും)

post watermark60x60

*ഒരു വ്യക്‌തിക്ക് എത്ര പ്രോഗ്രാമിന് വേണമെങ്കിലും മത്സരിക്കാം.

*വാക്യമത്സരങ്ങൾക്കുള്ള വേദഭാഗങ്ങൾ & ഉപകരണ സംഗീതത്തിനുള്ള ഗാനങ്ങൾ ഒഴികെ വേറെ ഒരു മത്സരത്തിനും മുൻകൂട്ടി സർക്കുലറിൽ വിഷയം നൽകുകയില്ല, പ്രോഗ്രാം തുടങ്ങുന്നതിന് മുന്നമേ നൽകും.

*അടിസ്ഥാന സൗണ്ട് സിസ്റ്റം & ജനറേറ്റർ സൗകര്യം സ്റ്റേറ്റ് പി.വൈ. പി.എ നൽകും

*മാർക്കും ഗ്രേഡിങ്ങും നിലവിൽ വരും

*ഓരോ പ്രോഗ്രാമിന് ഫീസ് ഉണ്ടായിരിക്കും.

*ഭക്ഷണ ക്രമീകരണം ഉണ്ടായിരിക്കും

*കുമ്പനാട് കൺവെൻഷൻ സ്റ്റേജിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും

യുവജനങ്ങൾക്ക് പി.വൈ.പി.എ യിൽ നേരിട്ട് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ പ്രദർശിപ്പിക്കുവാൻ ഉള്ള വേദി താലന്ത് പരിശോധന മാത്രമാണ്, അത് കൊണ്ട് അന്നേ ദിവസം ലോക്കൽ, സെന്റർ, സോണൽ മത്സരാർത്ഥികൾക്ക് പൂർണ പിന്തുണ നൽകി അടിസ്ഥാന സൗകര്യങ്ങൾ നൽകി കൊടുക്കുക. അത് അവരുടെ ദിവസമാണ്….!!! എന്നും നേതൃത്വം ഓർമിപ്പിക്കുന്നു.

2018-2021 സ്റ്റേറ്റ് പി.വൈ.പി.എ നേതൃത്വം താലന്ത് പരിശോധന മത്സരാർത്ഥികൾക്ക് ഒപ്പം എപ്പോഴും ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like