ലേഖനം:പൂർണ്ണതയുള്ള ദൈവഹിതം തിരിച്ചറിയുന്നതിന് | അലക്സ് പൊൻവേലിൽ,ബെംഗളൂരു

ടയതമ്പുരാൻ, തംബുരാന്റെ കോടതി, എല്ലം കണ്ടുകൊണ്ട് മുകളിൽ ഒരാൾ, ഇങ്ങനെ കേട്ടു മറന്ന ചില പദങ്ങൾ പഴയ തലമുറ ഉപയോഗിച്ചിരുന്നു  ,   തമ്പ്രാക്കന്മാരും ജന്മിത്വങ്ങളും ഒക്കെ നിലനിന്നിരുന്നതിന്റെ തുടർച്ചയായിരുന്നു ആ വാക്കുകൾ  ഭയത്തോടെയും ബഹുമാനത്തോടെയും ഉള്ള  ഹ്യദയ നിശ്വാസങ്ങൾ കൂടിയായിരുന്നു അത്,   അതൊക്കെ ഗ്ര്യഹാതുരത്വം  ഉണർത്തുന്ന പഴയ ഓർമ്മകൾ, പക്ഷേ അന്നത്തേ അനീതിയും അടിമത്വങ്ങളും അവരിൽനിന്നുയർന്ന നിലവിളിയും ഒക്കെ തമ്പുരാന്റെ കോടതിയിൽ എത്തിയതിന്റെ ചിത്രങ്ങളും പിൽക്കലത്ത് നേർ അനുഭവമായതും ഒരു യാഥാർത്ഥ്യം. അബ്രഹാമിന്റെ കാലത്ത് ദൈവഭയം ഹ്യദയത്തിൽ നിലനിറുത്തിയിരുന്നവരിൽ ഒരുവൻ ആയിരുന്നു അബിമലേക്ക്, എന്നാൽ  അബ്രാഹാം തെക്കേ ദേശത്തേക്ക് യാത്ര ചെയ്ത് ഗേരാരിൽ എത്തുമ്പോൾ താൻ ഒരു കാര്യം ഉറപ്പിക്കുന്നു ഈ സ്ഥലത്ത് ദൈവ ഭയമില്ല എന്ന്, എന്നാൽ ഹ്യദയ പരമാർത്ഥതയോടും നിർമ്മലതയോടും ജീവിച്ചിരുന്ന രാജാവായിരുന്നു അബിമലെക്ക്  എന്നും  പിന്നീട് തനിക്ക്  ബോധ്യമാകുന്നു. തന്നെ ഭയപ്പെട്ട് ആ ഭയത്തിൽ സ്വ താല്പര്യങ്ങളെ ബലി കഴിക്കാൻ ഇഷ്ടപ്പെടുന്നവരെ തിന്മകളിൽ നിന്ന് രക്ഷിപ്പാൻ എക്കാലത്തും  ദൈവത്തിനു പദ്ധതിയുണ്ട് എന്ന് ഈ സംഭവം നമുക്ക്  വ്യക്തമാക്കി തരുന്നു. താനും മക്കളും ഹ്യദയത്തിൽ പോലും ദൈവഹിതത്തിൽ നിന്ന് അകന്നുപോകരുത് എന്ന് ആഗ്രഹിച്ചിരുന്നു ഈയ്യോബ്  അതിനായ് ഹോമയാഗങ്ങൾ കഴിക്കുവാൻ സദാ ഒരുക്കമായിരുന്നു അങ്ങനെയുള്ള ഇയ്യോബിനെ പിശാചിന്റെ മുൻപിൽ കഠിന ശോധനക്കായ് ഏൽപ്പിച്ചുകൊടുക്കുവാൻ ദൈവം ഒരുക്കമാകുന്നു കാരണം ശോധനയിലൂടെ പൊന്നുപോലെ തിളക്കം വർധിച്ചവനായി പുറത്തുവരും എന്ന് ദൈവം അറിയുന്നു. മിസ്രയീമ്യന്യായ പോത്തിഫറിന്റെ  മുറിക്കുള്ളിലും ദൈവത്തേകാണുന്ന യോസേഫും, കൽദയരുടെ വിദ്യകൾ അഭ്യസിപ്പാൻ സെലക്ഷൻ ലഭിച്ചവരിൽ ഒരുവനായിരുന്ന ദാനിയേൽ അന്യദേശത്തും സ്വന്ത ഇഷ്ടങ്ങളെ യാഗമാക്കി ന്യായപ്രമാണത്തിലൂടെ തനിക്ക്  ബോദ്ധ്യമായിരുന്ന  ദൈവഹിതത്തോട് മറുതലിക്കാൻ ഒരിക്കലും തയ്യാറാകാതിരുന്നതും ,  ഇങ്ങനെ ദൈവഹിതത്തിനുമുൻപിൽ ജീവിച്ച നിരവധി ഉദ്ധാഹരണങ്ങൾ തിരുവചനത്തിൽ തെളിവായുണ്ട്.  ദൈവം തന്റെ ഹിതത്തിന്റെ പാതയിലൂടെ അവരെ നടത്തി ശ്രേഷ്ടമായ  ദൈവീക ദർശനം നൽകി അവരെ ഒക്കെ പരിപാലിച്ചു.

 

പൌലോസിന്റേയും  എപ്പഫ്രാസിന്റേയും  ഒക്കെ  പ്രാർത്ഥനയിൽ പ്രതിഫലിച്ചിരുന്നത് ഓരോപ്രാദേശിക സഭയിലും ഉള്ള രോഗികൾ, സാമ്പത്തീക പ്രതിസന്ധികൾ ഉള്ളവർ, മറ്റ് പ്രശ്നപരിഹാരം ലഭിക്കണ്ടവരൂടെ ആശ്വാസം എന്നീ വിഷയങ്ങൾ ആയിരുന്നില്ല , അവരൊക്കേയും കർത്താവിന് യൊഗ്യമാകും വണ്ണം നടക്കുന്നവരും ദൈവ ഇഷ്ടം (ഹിതം) സമ്പന്ധിച്ച് പൂർണ്ണ നിശ്ചയം ഉള്ളവരും ആയിതീരേണം എന്നായിരുന്നു.ഇനിയും ആ ദൈവഹിതം തിരിച്ചറിയേണ്ടതിനുള്ള വഴി എന്താണ് , അത് ആർക്കാണ് വെളിപ്പെടുന്നത്. ഫെലിസ്ത്യസൈന്യത്തേകണ്ട് ഭയന്ന  ശൌൽ യഹോവയോടു ചോദിച്ചാറെ ഉത്തരം ലഭിക്കാതെ വന്നപ്പോൾ  വെളിച്ചപ്പാടത്തിയേ അന്വഷിക്കുന്നതു  പോലെ പ്രവാചകന്മാരെ സമീപിക്കുന്നതാണോ അതിനുള്ള പോംവഴി , പഴയ നീയമവും പുതിയ നീയമവും  ഇസ്രയേൽ മക്കളോടും പുതിയ നീയമ സഭയോടൂം ഉള്ള ദൈവ ഹിതത്തിന്റെ വിവരണം തന്നെയാണ് തിരുവചന താളുകളിൽ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാൽ നാം ഓരോരുത്തരും  വ്യക്തിപരമായ് പ്രാപിക്കേണ്ടിയിരിക്കുന്ന ദൈവഹിതം  അതിനായാണ് പൌലോസും എപ്പഫ്രാസും പ്രാർത്ഥിക്കുന്നത്. ആ ഹിതം നമ്മുടെ ഹ്ര്യദയത്തിൽ രേഖപ്പെടുത്തുവാൻ ദൈവം ആഗ്രഹിക്കുന്നു, റോമയിലുള്ള സഹോദരന്മാരെ ദൈവത്തിന്റെ മനസ്സലിവ് ഓർമ്മിപ്പിച്ച്  പ്രബോധിപ്പിക്കുന്നത്  പാപത്തിന്റെ  താത്പര്യങ്ങൾക്കായി നിങ്ങളുടെ  ശരീരങ്ങളേ ബന്ധരാക്കുന്ന സ്വയത്തെ  യാഗമാക്കുവീൻ  ഈ ലോകത്തിന് അനുരൂപമാകരുത്  (മനുഷ്യരുടെ എറ്റം ഉയർന്ന നിലവാരങ്ങൾ പോലും ദൈവമുൻപാകെ അറപ്പത്രെ ) മനസ്സിൽ പതിഞ്ഞിരിക്കുന്ന ഈ ലോക നിലവാരങ്ങളെ യാഗം ആക്കൂ ദൈവം തന്റെ ഹിതം അവിടെ വെളിപ്പെടുത്തും . ഇങ്ങനെ യാഗമാക്കുവാൻ മനസ്സുള്ളവരിൽ അതായത്  ലോകത്തോടു ചേർന്ന് പോകാൻ വെമ്പൽ കൊള്ളുന്ന നമ്മുടെ സ്വയത്തേ അതിന്റെ രാഗമോഹങ്ങളൊട് ക്രൂശികുവാൻ കഴിയുന്നവന് മാത്രമേ അവന്റെ ഹിതം അറിഞ്ഞ് പിൻ ഗമിക്കുവാൻ കഴിയും, യേശു പറഞ്ഞതും അതു തന്നെ എന്റെ ഇഷ്ടം അറിഞ്ഞ് എന്നെ അനുഗമിപ്പാൻ ഒരുവൻ ഇച്ഛിച്ചാൽ തന്നെത്താൻ നിഷേധിച്ച് നാൾതോറും തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ (റോമർ 12 :1,2, ലൂക്കോസ് 16 :15, ഗലാത്യർ 5:24 ലൂക്കോസ് 9 :23)

ജർമ്മനിയിലേ അറിയപ്പെട്ടിരുന്ന വേദശാസ്ത്രജ്ഞനായിരുന്ന ഡിട്രിച്ച് ബോണോഫെർ 1937 ൽ എഴുതിയ “ദി കോസ്റ്റ് ഓഫ് ഡിസൈപ്പിൾഷിപ് ” ശിഷ്യത്വത്തിന്റെ വില എന്ന പുസ്തകത്തിൽ ഓർപ്പിക്കുന്നു  “ ക്രിസ്തു ഒരുവനേ വിളിക്കുമ്പോൾ അവനോട് ആവശ്യപ്പെടാറുള്ളത്  വരിക മരിക്കുക (ക്രൂശിക്കപ്പെടുക) എന്നാണ്  ” കാരണം സ്വയത്തിനു മരിച്ചവനു മാത്രമേ യേശുവിന്റെ ശിഷ്യൻ ആകുവാൻ കഴിയൂ. ക്രിസ്തു പഠിപ്പിച്ച അത്യന്നതമായ ഗിരിപ്രഭാഷണവും അതനുസരിച്ചുള്ള ശിഷ്യത്വവും അതിനായ് പകരപ്പെടുന്ന ദൈവ ക്ര്യപയും അതാവശ്യപ്പെടുന്ന സ്വയ സമർപ്പണവും തന്റെ എഴുത്തുകളിൽ നിറയുന്നു ഹിറ്റ് ലറുടെ നേത്ര്യത്വത്തിലുള്ള നാസിപടയുടെ മുന്നിൽ ക്രിസ്തീയ സാക്ഷ്യം ഉയർത്തുവാൻ  തന്റെ വാക്കുകൾ അനേകർക്ക് പ്രേരകമായിരുന്നു.  ഹിറ്റ് ലറുടെ നാസിപ്പട 1945 ൽ തന്നെ തൂക്കിലേറ്റുകയായിരുന്നു. ആ വാക്കുകൾ സത്യമായ് ഇന്നും നിലനിൽക്കുന്നു പൂർണ്ണതയുള്ള ദൈവഹിതത്തിനപ്പുറം  നമ്മെ ധന്യമാക്കുന്ന എന്താണ് ഈ ലോകത്തിലുള്ളത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.