പി.വൈ.പി.എ വി ബി എസ് ജൂലൈ 16 മുതൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂലൈ 16 മുതൽ 18 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും 25 മുതൽ 27 വരെ ന്യൂയോർക്ക്  ലെവിട്ടൺ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടും. 4 വയസ് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് ‘ഷിപ്പ് റെക്സ് ” വി.ബി.എസിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്കായി പ്രത്യേക ബൈബിൾ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജൻ സാം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:  718 288 1485

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.