പി.വൈ.പി.എ ഒരുക്കുന്ന സുവിശേഷയോഗവും സംഗീത വിരുന്നും ഷാർജയിൽ

ഷാർജ: ഐ.പി.സി വർഷിപ് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ദൈവഹിതമായാൽ സെപ്റ്റംബർ 3,4,5 എന്നീ ദിവസങ്ങളിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ വൈസ് പ്രസിഡന്റ് റവ. ഡോ. വിൽ‌സൺ ജോസഫ് യോഗം ഉത്‌ഘാടനം ചെയ്യുകയും, പാസ്റ്റർ റോയി ജോർജ് അധ്യക്ഷത വഹിക്കുകയും ചെയ്യും, കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ജോൺസൻ ജോസഫ് എന്നീ ദൈവ ദാസന്മാർ ദൈവ വചനത്തിൽ നിന്നു ശ്രശ്രുഷിക്കും. ഐ.പി.സി വർഷിപ് സെന്റർ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. ഐ.പി.സി വർഷിപ് സെന്റർ പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകും. ഈ സുവിശേഷ മഹായോഗത്തിലേക്ക് സഭാവ്യത്യാസം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like