“നിപ്പ”യുടെ ഉറവിടം വവ്വാലുകള്‍ തന്നെ; ജാഗ്രത നിര്‍ദ്ദേശം തുടരും

നിപ്പ വൈറസിന്റെ ഉത്ഭവം പഴംതീനി(fruit bast) വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, നിപ്പ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയും  ആരോഗ്യവകുപ്പ് പൂര്‍ണ്ണമായും  തള്ളികളയുന്നില്ല. അതുകൊണ്ട് 2019 േമയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മലേഷ്യയിൽ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാൽ, ബംഗ്ലദേശിൽ പല തവണ ആവർത്തിച്ചു. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like