പാസ്റ്റർ വി.പി. ജോയിക്കായ് അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

റായ്പൂർ: സോയെ മിനിസ്ട്രിസ് സ്ഥാപകനും കഴിഞ്ഞ 40 ൽ അധികം വർഷമായി ഛത്തീസ്‌ഗഡിൽ മിഷനറി ആയി പ്രവർത്തിച്ചുവരുന്ന പാസ്റ്റർ വി.പി. ജോയി, കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വളരെ അത്യാസന്ന നിലയിൽ ഇപ്പോൾ റായ്‌പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇരുന്നൂറോളം ഗാനങ്ങൾ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് തർജിമ ചെയ്ത അനുഗ്രഹീത കർത്തൃദാസനാണ് അദ്ദേഹം. ഫേസ്ബുക്കിൽ ക്രൈസ്തവർക്ക് സുപരിചിതയായ ഷൈനി ഫിലിപ്പിന്റെ പിതാവാണ്. ദൈവദാസന്റെ പൂർണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.