ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) രാജ്യാന്തര കണ്‍വൻഷൻ ജൂലൈ 11 മുതല്‍ 15 വരെ

ന്യൂ ജേഴ്‌സി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് രാജ്യാന്തര കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍ 15 വരെ പെൻസിൽവാനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ കോവൽചിക്ക് കൺവൻഷൻ സെന്ററിൽ നടക്കും.

ബുധനാഴ്ച വൈകിട്ട് 7 ന് നടക്കുന്ന സുവിശേഷ പ്രസംഗത്തോടെ കൺവൻഷന് തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും ഉച്ചക്ക് 2 മുതൽ 4 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും വൈകിട്ട് 7 ന് സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും നടക്കും. ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉച്ചക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7 ന് സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും നടക്കും. കുട്ടികൾക്കും യുവജനകൾക്കും പ്രത്യേക യോഗങ്ങൾ കൺവൻഷൻ ദിവസങ്ങളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി, തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഒാട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും നൂറുക്കണക്കിന് ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
സഭയുടെ ചീഫ് പാസ്റ്റർമാർ, സീനിയർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭയുടെ അമേരിക്കൻ എെക്യനാടുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സൺ കൺവൻഷന് നേതൃത്വം നൽകും.

1924ൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭയാണ് അമേരിക്കൻ എെക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. സഭയുടെ അമേരിക്കൻ എെക്യനാടുകളുടെ ആസ്ഥാനം ന്യൂ ജേഴ്‌സിയിലാണ്. ഓരോ രാജ്യങ്ങളിലും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്. ഇപ്പോൾ സഭക്ക് 65ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനമുണ്ട്. ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവർ സഭക്ക് നേതൃത്വം നൽക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.