വിശക്കുന്നവന് ഭക്ഷണവുമായി പി.വൈ.പി.എ തിരുവല്ലയിലും

തിരുവല്ല, കേരളത്തിൽ ഇന്ന് ഏറ്റവുമധികം വിദേശമലയാളികൾ ഉള്ള ഒരു പ്രദേശമാണെങ്കിലും ഇന്നും ഇവിടെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവർ അനേകരുണ്ട്. അവർക്ക് ആശ്വാസത്തിനായി സംസ്ഥാന പി.വൈ.പി.എയുടെ ചുവടു പിടിച്ചു തിരുവല്ല സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് 250 പേർക്ക് പൊതിച്ചോറ് വിതരണം സംഘടിപ്പിക്കുന്നു. അന്നേ ദിവസം വൈകിട്ട് തിരുവല്ലയിൽ സംഗീത സന്ധ്യയും ക്രമീകരിച്ചിരിക്കുന്നു. ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർക്ക് തിരുവല്ല സെന്റർ പി.വൈ.പി.എ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like