റിപ്പോര്‍ട്ട്‌: പത്തില്‍ മൂന്ന് ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വസം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവയ്ക്കുന്നവര്‍

ബാർന ഗ്രൂപ്പിന്റെ ഒരു പഠനമനുസരിച്ച് 10-ൽ 3 ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും മറ്റുള്ളവരുമായ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന് വെളിപ്പെടുത്തല്‍. ബാർണ ഗ്രൂപ്പും ലുഥരന്‍ മിനിസ്ട്രിയും സംയുകതമായാണ് പഠനം നടത്തിയത്. 28 ശതമാനം ക്രിസ്ത്യാനികളും പറഞ്ഞു, അവര്‍ സുവിശേഷം സോഷ്യല്‍ മീഡിയ വഴി പങ്ക് വയ്ക്കുന്നുണ്ടെന്നു. അക്രൈസ്തവരായ 58 ശതമാനം പേർ അഭിപ്രായപ്പെട്ടത് ഒരു വ്യക്തി അല്ലെങ്കിൽ മറ്റൊരാൾ ഒരുവട്ടം എങ്കിലും സോഷ്യൽ മീഡിയയിൽ അവരുടെ വിശ്വാസം തങ്ങളുമായ് പങ്കുവെച്ചിട്ടുണ്ട് എന്നാണ്.

post watermark60x60

സാങ്കേതികവിദ്യയും ഡിജിറ്റൽ ഇടപെടലും സുവിശേഷവത്കരണം എളുപ്പമാക്കിയെന്നു നിരവധി ക്രിസ്ത്യാനികള്‍ വിശ്വസിക്കുനന്തായും ബർണ പറയുന്നു. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രൊഫൈലുകളിലൂടെയുമാണ് കൂടുതല്‍ പേരും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായ് പങ്കുവയ്ക്കുന്നത്. മുന്‍ കാലങ്ങളിലെക്കള്‍ അധികമായ്‌ സുവിശേഷവത്കരണത്തിനായി നിരവധി സഭകളും സംഘടനകളും സോഷ്യല്‍ മീടിയുടെയും, ഇന്റർനെറ്റിന്റെയും സാദ്ധ്യതകള്‍ സുവിശേഷീകരനത്തിനു വേണ്ടി കൂടുതലായ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. “ഇൻറർനെറ്റ് ഇവാഞ്ചലിസം ദിനം” എന്നൊരു ദിവസം തന്നെ ഇപ്പോള്‍ The Internet Evangelism Coalition and Global Media Outreach -ഉം ചേര്‍ന്ന് സംഘടിപ്പിക്കുന്നുണ്ട്.

Download Our Android App | iOS App

ക്രിസ്മസ് ഓൺലൈൻ പ്രചാരണ പരിപാടിയായ #GodWithUs എന്ന പ്രചാരണ പരിപാടിയില്‍ കൂടി 6.8 മില്യൺ ആളുകളിലേക്ക് സുവിശേഷം ഇതവരെ എത്തിയെന്നാണ് ക്രിസ്ത്യന്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

-ADVERTISEMENT-

You might also like