അരുണാചല്‍ പ്രദേശ്‌ മത പരിവര്‍ത്തന നിരോധന നീയമം റദ്ദാക്കുന്നു

ഒരു മതത്തിൽ നിന്ന് മതപരിവർത്തനത്തെ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വിലക്കുന്ന മത പരിവര്‍ത്തന നിരോധന നീയമം അരുണാചല്‍ പ്രദേശ്‌ റദ്ദാക്കുമെന്ന് മുഖ്യമന്തി പ്രേമ ഖണ്ടു. വിവിധ ക്രൈസ്തവ സംഘടനകളും, നേതൃത്വവും മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അരുണാചൽപ്രദേശിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ നയിക്കുന്ന പെമ ഖണ്ഡു, 2,000-ലധികം വരുന്ന  കത്തോലിക്കക്കാരുമായുള്ള പ്രഭാഷണത്തിൽ സംസാരിക്കുംബോലാണ് ഈ അസാധാരണ നീക്കം പ്രഖ്യാപിച്ചത്.  തുടർന്ന് നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ 1978 ല്‍ പാസ്സായ ഈ നീയമം ഔദ്യോഗീകമായ് റദ്ദു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നീയമം അരുണാചല്‍ പ്രദേശില്‍ വ്യാപകമായ് ദുരുപയോഗം ചെയ്യുന്നു എന്ന് നേരത്തെയും ആക്ഷേപം ഉണ്ടായിരുന്നു. ക്രിസ്തവര്‍ക്കെതിരെയാണ് ഈ നീയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തിട്ടുള്ളത്. മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പതിനായിരം രൂപ ആയിരുന്നു പിഴ ശിക്ഷ ഒടുക്കേണ്ടി വന്നിരുന്നത്. എങ്കിലും ക്രൈസ്തവ മുന്നേറ്റത്തെ ഈ നീയമം അധികം പ്രതികൂലമായ് ബാധിചില്ലന്നു വേണം കരുതാന്‍. നീയമം നില നില്‍ക്കെ തന്നെ നിരവധിപേര്‍ ആണ് യേശുവിനെ അറിഞ്ഞു ക്രിസ്തീയ മതത്തിലേക്ക് ഒഴുകിയെത്തിയത്.

ഇന്ത്യ മുഴുവന്‍ മത പരിവര്‍ത്തന നിരോധന നീയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ശക്തികള്‍ വാദിക്കുമ്പോള്‍ ആണ് ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍ പ്രദേശില്‍ തന്നെ ഈ നീയമം റദ്ദു ചെയ്യുന്നതായുള്ള പ്രഖ്യാപനം വന്നത് എന്നതും ശ്രദ്ദേയമാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.