വിമാനയാത്രയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ പാടില്ലെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്  

റിയാദ്: വിമാനയാത്രയ്ക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍. സൗദി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

എയര്‍പോര്‍ട്ടുകളിലെ കണ്‍വെയര്‍ ബെല്‍റ്റുകളില്‍ തടസ്സം സൃഷ്ടിക്കാത്ത നിരപ്പായ പ്രതലമുള്ള ഏത് തരം പെട്ടികളും യാത്രയ്ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പൊതുജനതാല്‍പ്പര്യം പരിഗണിച്ച് ലഗേജുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലും എയര്‍പോര്‍ട്ടുകളിലും നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രോളി ബാഗുകളും പ്ലാസ്റ്റിക് ബാഗുകളും വില്‍പ്പന നടത്തുന്നവര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like