പാസ്പോർട്ട് അപേക്ഷ ലളിതമാക്കാൻ മൊബൈൽ ആപ്പ്

ന്യൂ​ഡ​ൽ​ഹി: പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി. ‘പാ​സ്പോ​ർ​ട്ട് സേ​വ’ എ​ന്ന പേ​രി​ലു​ള്ള പു​തി​യ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പാ​സ്പോ​ർ​ട്ടി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി.

പാ​സ്പോ​ർ​ട്ട് സേ​വ ദി​വ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പാ​സ്പോ​ർ​ട്ട് സേ​വ കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. ആപ്പി ലൂടെ സമർപ്പിക്കുന്ന അപേക്ഷ യിൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യും ന​ട​ക്കും. പോ​ലീ​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യാ​ൽ മേ​ൽ​വി​ലാ​സ പ്ര​കാ​രം പാ​സ്പോ​ർ​ട്ട് അ​യ​ച്ചു ന​ൽ​കും. വിവാ ഹിതർ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ടതി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ മി​ക​ച്ച പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ആ​ഷി​ക് കാ​ട്ടി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ധം

* ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​റി​ൽ നി​ന്നോ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.
* ന്യൂ ​യൂ​സ​ർ ര​ജി​സ്ട്രേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​ണം.
* പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് തെ​ര​ഞ്ഞെ​ടു​ത്ത​തി​നു ശേ​ഷം പേ​ര്, ജ​ന​നത്തീയ​തി, ഇ-​മെ​യി​ൽ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി ലോ​ഗി​ൻ ഐ​ഡി ല​ഭ്യ​മാ​കു​മോ എ​ന്നു നോ​ക്ക​ണം.
* ലോ​ഗി​ൻ ഐ​ഡി കി​ട്ടി​യാ​ൽ പാ​സ്‌​വേ​ർ​ഡും അ​തു ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​വും കോ​ഡും ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് സ​ബ്മി​റ്റ് ചെ​യ്യാം.
* വി​വ​ര​ങ്ങ​ൾ സ​ബ്മി​റ്റ് ചെ​യ്താ​ൽ നി​ങ്ങ​ൾ ന​ൽ​കി​യ ഇ-​മെ​യി​ലി​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽനി​ന്നു​ള്ള മ​റു​പ​ടി മെ​യി​ൽ ല​ഭ്യ​മാ​കും.
* ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ അ​പേ​ക്ഷ​യു​ടെ ത​ൽസ്ഥി​തി, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ന്തെ​ല്ലാ​മാ​ണ്, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ എ​ത്താ​നു​ള്ള തീ​യ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.