മലയാളി യുവാവിന്റെ കൊലപാതകം; പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി

മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് മരണപ്പെട്ട സാം എബ്രഹാം. 2015 ഒക്ടോബര്‍ 13നാണ് യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി കണ്ടെത്തി. 2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.

-Advertisement-

You might also like
Comments
Loading...