നിർദ്ധനരായ തടവുകാരടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: പ്രിസൺ ഫെല്ലോഷിപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ ജയിലിലെ നിർദ്ധനരായ ഏതാനും അന്തേവാസികളുടെ മക്കൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു.

സ്ക്കൂൾ ബാഗ്, കുട, നോട്ട്ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയടങ്ങിയതാണ് കിറ്റ്. അച്ഛനോ അമ്മയോ ജയിലിലായതിന്റെ പേരിൽ അവരുടെ കുട്ടികളുടെ പഠിപ്പ് മുടങ്ങി അവരും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു എത്തിപ്പെടുത് എന്ന കരുതലാണ് ഇതിനു പിന്നിലുള്ളത്. ഡോക്ടറുടെ മകൻ ഡോക്ടറും മന്ത്രിയുടെ മകൻ മന്ത്രിയും ആയിത്തീ രു ന്ന സ്വാഭാവികതയോടെ തടവുകാരടെ മക്കൾ ജയിലിലെത്തപ്പെടാതിരിക്കുവാനുള്ള സാമൂഹ്യ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിത്. പഠനോപകരണങ്ങൾ സൂപ്രണ്ട്‌ അനിൽകുമാർ വിതരണം ചെയ്തു.

post watermark60x60

പ്രിസൺ ഫെല്ലോഷിപ്പ് കേരളയുടെ ഡയറക്ടർ ബാബു കെ. മാത്യു, വെൽഫയർ ഓഫീസർ രാജേഷ് കുമാർ, പ്രസാദ് എന്നിവർ സംസാരിച്ചു. ജെഫ്‌റി ഹെൻറി, മോഹൻദാസ് ജോൺസ്‌, ജോർജ് കെ, റീത്ത, ആൻസി ബാബു എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like