അപ്കോൺ സംയുക്ത ആരാധന സമാപിച്ചു

അബുദാബി: അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) സംയുക്തരാധന ഇന്നലെ 14-06-18 വൈകിട്ട് 7.15 മുതൽ 10 വരെ മുസ്സഫ ബ്രെത്റൻ ചർച് സെന്റർ F1 ഹാളിൽ വച്ച് നടത്തപ്പെട്ടു. അപ്കോൺ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ അധ്യക്ഷനായ മീറ്റിംഗ് പാസ്റ്റർ ഗിവിൻ തോമസ് പ്രാര്ഥിച്ചാരംഭിച്ചു. അപ്കോൺ ജോയിന്റ് സെക്രട്ടറി ബ്രദർ ജോൺസി കടമ്മനിട്ട സ്വാഗതം ആശംസിച്ചു. പാസ്റ്റർ സാമുവേൽ എം തോമസ്‌ സങ്കീർത്തനത്തിൽ നിന്നും ശിശ്രുഷിച്ചു. തിരുവത്താഴ ശിശ്രുഷയ്ക്ക് അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോൺ നേതൃത്വം നൽകി. ഈ മീറ്റിംഗിൽ മുഖ്യാതിഥിയായി കടന്നു വന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ ദൈവവചനത്തിൽ നിന്നും സംസാരിച്ചു. അപ്കോൺ കൊയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. അപ്കോൺ സെക്രട്ടറി സാം സക്കറിയ ഈപ്പൻ അറിയിപ്പുകൾ പ്രസ്താവിക്കുകയും അപ്കോൺ ട്രെഷരാർ റെനു അലക്സ്‌ നന്ദിയും പ്രകാശിപ്പിച്ചു. മുൻ അപ്കോൺ പ്രെസിഡന്റായി സേവനമനുഷ്‌ടിച്ച പാസ്റ്റർ തോമസ്‌ വര്ഗീസ് പ്രാർത്ഥിച്ചനന്തരം പാസ്റ്റർ ബെന്നി പി. ജോൺ ആശീർവാദം പറയുകയും ചെയ്തു. മുസഫയിൽ നിന്നും അബുദാബിയിൽ നിന്നും മറ്റു പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ ഈ ആരാധനയിൽ പങ്കെടുത്തു. അപ്കോൺ വോയിസ്‌ മീഡിയ ഈ മീറ്റിംഗ് ലൈവ് ടെലികാസ്റ്റിംഗ് നടത്തി.

-ADVERTISEMENT-

-ADVERTISEMENT-

You might also like