ലേഖനം:ആത്മീയയാത്ര | ബ്ലസൻ ജോൺ, ന്യൂഡൽഹി

ന്യൂട്രൽ അച്ചായനും ന്യൂട്രൽ അമ്മാമയും ഇന്ന് ആത്മീയഗോളത്തിൽ തന്നെ ഉള്ളവരാണ്. ന്യൂട്രൽ എന്നുപറഞ്ഞാൽ ആ ചന്തയ്ക്കും പോകും ഈ ചന്തയ്ക്കും പോകും ചന്ത കാണാനാണ് പോക്കെന്ന് മാത്രം . പ്രാർത്ഥന കൂട്ടത്തിനു പോകാം ചുമ്മാതിരിക്കുവല്ലേ പോയേക്കാം ഇതാണ്‌ നിലപാട് .ന്യൂട്രൽ ആണ് ആരെങ്കിലും തള്ളിയാൽ മാത്രം മുൻപോട്ടു പോകും.വിശ്വാസി സ്റ്റാർട്ട് ചെയ്തെങ്കിൽ ഗിയർ മാറ്റിക്കോണം ഇല്ലെങ്കിൽ വണ്ടി ഓടില്ല ചെല്ലേണ്ടിടത്തു ചെല്ലുകയും ഇല്ല. സ്തോത്രംവചനം പറയുന്നു  മത്തായി 12:30 എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; ന്യൂട്രൽ ആണോ സഹോദര സഹോദരി ?
എങ്കിൽ നിനക്ക് ഒരു ഡെസ്റ്റിനേഷൻ ഇല്ല .ആത്മീയ ഭാക്ഷയിൽ പറഞ്ഞാൽ പ്രത്യാശ ഇല്ല .ഇനിയും ഗിയർ  മാറ്റി വണ്ടി ഓടിത്തുടങ്ങിയാൽ സ്പീഡ് കൂടുന്നതിന് ആനുപാതികമായി മറ്റു ഗിയർ ചേഞ്ച് ചെയ്യണം .പടികൾ ചവിട്ടേണം ,ആത്മീയ ഭാഷയിൽ പറഞ്ഞാൽ ഫലം കായിക്കേണം .ഗിയർ മാറ്റുന്നതിൽ കൂടെ ഇന്ധനം ലാഭിക്കുന്നതു പോലെ .ഇനിയും വണ്ടി സ്മൂത്തായി ഓടി തുടങ്ങിയാൽ വഴിയിൽ ഇനിയും ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങൾ ഉണ്ട് ക്ലച്ച്ചും, ബ്രേക്കും .സ്തോത്രം ഇത് രണ്ടും അത്ര സുഖമുള്ള കാര്യമല്ല .ഇടയ്ക്കു സ്പീഡ് കുറയ്ക്കുകയും  കൂട്ടുകയും  വേണം, ക്ലച്ച് പിടിക്കേണം .ചില സൈൻ  ബോർഡുകൾ ഉണ്ട് പാലിക്കേണ്ടാതാ .
ആത്മീയഭാഷയിൽ പറഞ്ഞാൽകല്പനകൾ പാലിക്കേണ്ടതിനുശ്രദ്ധിക്കേണ്ടതായുണ്ട് ഈ യാത്രയിൽ .ഇനിയും ബ്രേക്ക്  ഇതിന്റെ ഉപയോഗം പലയിടങ്ങളിലും ആവശ്യമാണ് പെട്ടന്ന്  മുൻപിൽ വരുന്ന ഒരു ജീവനെ രക്ഷിക്കാൻ ബ്രേക്ക് ഉപയോഗിക്കേണം .ഈ ഓട്ടത്തിൽ നമ്മുക്ക് ചില ജീവനെ നേടുവാൻ  കഴിയേണം  ഹാലേലുയ്യ .ഇനിയും പരിചയമുള്ളവരെ വഴിയിൽ കാണുമ്പോൾ ഒരു ലിഫ്റ്റ് കൊടുക്കുവാൻ ബ്രേക്ക് ചവിട്ടേണം  .കൂട്ട് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ  നമ്മുക്ക് കഴിയേണം ഈ യാത്രയിൽ .ഇനിയും ചില സമയങ്ങളിൽ വണ്ടി ഓടിക്കുമ്പോൾ മത്സരം ഉണ്ടാകുന്നു മറ്റു ഓടിക്കുന്നവരുമായി .ഇവിടെ ഒന്ന് ക്ലച്ച് പിടിച്ചു ഗിയർ ഡൌൺ ചെയ്തു ആക്സിലേറ്റർ കുറച്ചു ഓടിക്കേണം .ഇത് ആത്മീയ ഭാഷയിൽ  കൃപകളിൽ നിഗളിച്ചുപോകാതിരിക്കേണ്ടതിനുഇത് ആവശ്യമാണ് .മറ്റുള്ളവരുടെ മുൻപിൽ ഒന്ന് താണുകൊടുക്കുവാൻ നമ്മുക്ക് കഴിയേണം .ഇനിയും അത്യാവശ്യമായി  ചില സമയങ്ങളിൽ സഡൻ ബ്രേക്ക് ചെയ്യേണ്ടതായുണ്ട് .ഒന്ന് മുൻപിൽ ഉള്ളത് വെക്തമല്ലെങ്കിൽ സഡൻ ബ്രേക്ക് ഇടണം .ശത്രു എപ്പോഴും മുൻപിൽ ഉള്ളതാൽ വെളിച്ചം ഇല്ലാതെ മുന്പോട്ടുപോകുവാൻ ശ്രമിക്കരുത് .

ആത്മീയ യാത്ര ആണിത് .ഇത്

ഓടിക്കുവാൻ ചില ചട്ടങ്ങളുണ്ട് .

ചട്ടങ്ങളിൽ നിന്ന് നമ്മുക്ക് യാത്ര ചെയ്യാം ..

പത്രൊസ് 2 1:10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കൂ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.