സാത്താന്‍ ആരാധകര്‍ക്ക് പരാജയം: അമേരിക്കന്‍ ഡോളറില്‍ ‘In God We Trust’ തുടരും

അമേരിക്കന്‍ കറന്‍സി നോട്ടില്‍ നിന്നും  “In God We Trust” എന്ന ആപ്തവാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച സാത്താന്‍ ആരാധകന്റെ പരാതി കോടതി തള്ളിക്കളഞ്ഞു. തനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത മതപരമായ സന്ദേശം പ്രചരിപ്പിക്കുവാന്‍നിര്‍ബന്ധിതനാകുന്നതിനാല്‍    നോട്ടിലെ മുദ്രാവാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ നിന്നുള്ള കെന്നത്ത് മയ്ലെ എന്ന മുപ്പത്തിയാറുകാരനാണ് പരാതി നല്‍കിയിരുന്നത്.

 

എന്നാല്‍ പരാതി തള്ളികളഞ്ഞുകൊണ്ട് “ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രം” എന്ന ദേശീയ പ്രതിജ്ഞയിലെ വാചകമടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രത്തിന്റെ വിശ്വാസ പാരമ്പര്യത്തിന് നല്‍കുന്ന സമാനമായ ആദരവ് തന്നെയാണ് കറന്‍സി നോട്ടിലെ “In God We Trust” എന്ന വാചകവും നല്‍കുന്നതെന്നു കോടതി നിരീക്ഷിച്ചു.

 

“In God We Trust” എന്നത് അമേരിക്കയുടെ ഔദ്യോഗിക ആപ്തവാഖ്യമാണ്. 1864 ലാണ് ഈ മുദ്രാവാക്യം നാണയങ്ങളില്‍ രേഖപ്പെടുത്തി തുടങ്ങിയത്. ഈ വാക്യം അമേരിക്കയുടെ കറന്‍സി നോട്ടില്‍ അച്ചടിച്ചിരിക്കണമെന്ന നിയമം 1956-ലാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1970 മുതല്‍ നിരീശ്വരവാദ സംഘടനകളും സാത്താന്‍ ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ടെങ്കിലും കോടതി എല്ലാ അപ്പീലുകളും തള്ളികളയുകയാണ് ചെയ്തിട്ടുള്ളത്.

-Advertisement-

You might also like
Comments
Loading...