പാസ്റ്റർ സാം യു ഇളമ്പൽ പുതിയ സംസ്ഥാന സി.എ. പ്രസിഡന്റ്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുട പത്രിക സംഘടനയായ സി.എ. യുടെ അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ സഭാ ആസ്ഥാനമായ പുനലൂരിൽ വച്ച് ഇന്ന് തിരഞ്ഞടുത്തു.

പാസ്റ്റർ സാം യു. ഇളമ്പൽ ആണ് പുതിയ സംസ്ഥാന സി.എ. പ്രസിഡന്റ്.
പുനലൂർ സ്വദേശിയായ അദ്ദേഹം ഗോസ്പൽ ഫോർ ഏഷ്യയിൽ നിന്ന് ബി. ഡി. കരസ്ഥമാക്കിയ ശേഷം ഇപ്പോൾ അഞ്ചൽ സെക്ഷനിൽ സഭാ പരിപാലനത്തിലായിരിക്കുന്നു. കൂടാതെ കൽക്കട്ട സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡി. മിൻ ചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം മികച്ച സംഘാടകനും അനുഗ്രഹീത കർത്തൃദാസനാണ്. ക്രൈസ്തവ ചിന്ത സബ് എഡിറ്ററായും,  പി.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയും ഇപ്പോള്‍ സേവനം അനുഷ്ട്ടിക്കുന്നു.

ഭാര്യയും 2 കുട്ടികളും ഉണ്ട്‌. ഭാര്യ ബിൻസി ആയുർ മാർത്തോമാ കോളേജിൽ ലെക്ചറർ ആയി ജോലി ചെയ്യുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like