റിബിൻ തിരുവല്ലയുടെ സമയോചിത ഇടപെടൽ കൊടുങ്ങല്ലൂർ വിഷയത്തിൽ വഴിത്തിരിവായി

കൊടുങ്ങല്ലുർ: ഇന്നലെ ലഖുലേഘയുമായി പോയ സുവിശേഷകർക്ക് മർദനമേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു.

പോലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ലോക്കൽ പോലീസിനു പുറമെ ഷാഡോ പോലീസിനെയും ഏർപ്പെടുത്തിയിട്ടുണ്ട്. മർദനമേറ്റ റോയി പാസ്റ്ററുടെ മെഡിക്കൽ ചെക്കപ്പുകൾ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്നു.

റിമ്പിൻ തിരുവല്ലയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി
post watermark60x60

സംഭവം അറിഞ്ഞ ഉടൻ തന്നെ ക്രൈസ്തവ എഴുത്തുപുര മീഡിയ ഈ വിഷയത്തിൽ ഇടപെടുകയും തിരുവല്ല സ്വദേശിയും CPIM നേതാവുമായ റിബിൻ തിരുവല്ലയുമായി ബന്ധപ്പെടുകയും ചെയ്തു. അദ്ദേഹം നൽകിയ പരാതിയിന്മേൽ നടപടി എടുക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും പരാതി ഡി.ജി.പിയ്ക്ക് കൈമാറുകയും ചെയ്തു. മുൻമ്പും ക്രൈസ്തവ സമൂഹത്തിലെ പല പ്രശ്നങ്ങളിലും നിർണ്ണായകമായ ഇടപടൽ നടത്തിയ വ്യക്തിയാണ് റിബിൻ തിരുവല്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like