പാസ്റ്റർ അരുൺ കുമാർ പുതിയ സി. എ. സെക്രട്ടറി

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ. യുടെ അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ സഭാ ആസ്ഥാനമായ പുനലൂരിൽ വച്ച് ഇന്ന് തിരഞ്ഞടുത്തു.

പാസ്റ്റർ അരുൺ കുമാർ ആണ് പുതിയ സംസ്ഥാന സി.എ. സെക്രട്ടറി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പാലോട് സെക്ഷനിലെ ആനപ്പെട്ടി എന്ന സ്ഥലത്തു ശുശ്രൂഷിക്കുന്നു. നിലവിലെ സി.എ. കമ്മിറ്റിയിൽ ഇവാൻജെലിസം കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു. മികച്ച സംഘാടകനായി കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യയും 2 കുട്ടികളും ഉണ്ട്‌.

-ADVERTISEMENT-

-ADVERTISEMENT-

You might also like